Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

മരണ താഴ്‌വരയിൽ തനിയെ നീങ്ങുന്ന പാറക്കല്ലുകൾ ;രഹസ്യം വെളിപ്പെടുത്തി നാസ

17 APRIL 2020 11:03 AM IST
മലയാളി വാര്‍ത്ത

 

ഭൂമി നമ്മുടെ വീടാണെങ്കില്‍, മരണ താഴ്‌വര എന്തിനെയും കരിച്ചുകളയാന്‍ ശേഷിയുള്ള അടുപ്പാണ്' ഡെത്ത് വാലിയെക്കുറിച്ചുള്ള വിശേഷണമാണിത്.
കൂരിരുട്ടേറിയ രാത്രികള്‍, സ്വയം ചലിക്കുന്ന പാറകള്‍... പേടിപ്പെടുത്തും ഈ താഴ്‌വരയിലെ ഓരോ സ്ഥലവും.ഭൂമിയിലെ ഏറ്റവും ചൂട് കൂടിയ ഇടമാണ് ഇവിടെ. 134 ഡിഗ്രി ഫാരന്‍ഹീറ്റാണ്‌(567 ഡിഗ്രി സെല്‍ഷ്യല്‍സ്) ഇവിടുത്തെ ചൂട്. ഈ സ്ഥലത്തു നിങ്ങള്‍ക്ക് പരാമവധി കഴിയാന്‍ സാധിക്കുന്നത് അരദിവസമാണ്. ഇവിടുത്തെ കാഴ്ചകള്‍ അതിഗംഭീരമാണ്.ചെറിയ തോതിൽ മഴ ലഭിക്കുന്നതോടെ, പ്രകൃതി ഭംഗി നിറഞ്ഞതും, ഭൗമശാസ്ത്രപരമായ വിചിത്രചിഹ്നങ്ങളും, മണൽക്കാഴ്ചകൾ നിറഞ്ഞതും, ചില മുൻകാലത്തെ മുൻകാലവാസികളുടെ വീടുകളും നിറഞ്ഞതാണ് ഈ പ്രദേശം.
അമേരിക്കയിലെ ഡെത്ത് വാലി നാഷനൽ പാർക്കിൽ പ്രകൃതി ഒരുക്കിയ ഒരു അത്ഭുത കാഴ്ചയുണ്ട്. ജലം ഇല്ലാതെ ഉണങ്ങി കിടക്കുന്ന തടാകത്തിലൂടെ തനിയെ നിരങ്ങി നീങ്ങി പോകുന്ന വലിയ പാറ കല്ലുകൾ.അര കിലോമീറ്ററോളം ദൂരം സ്വയം നീങ്ങി എത്തിയ വഴിത്താരയും സൃഷ്ടിച്ചാണ് പാറക്കല്ലുകളുടെ സഞ്ചാരം.

അമേരിക്കയിലെ ഡെത്ത് വാലി നാഷനൽ പാർക്കിലാണ് ശാസ്ത്രജ്ഞന്മാരെ വരെ ഏറെ കുഴക്കിയ ഈ അത്ഭുത പ്രതിഭാസം നടക്കുന്നത്. 300കിലോയിൽ അധികം ഭാരമുള്ള പാറക്കല്ലുകൾ വരെ ഇവിടെ ഇങ്ങനെ തനിയെ സഞ്ചരിക്കുന്നുണ്ട്.
. ഇതിനെ ചുറ്റിപ്പറ്റി പല കഥകളും പ്രചരിക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങളോളം ശാസ്ത്രലോകത്തെ അമ്പരപ്പിച്ച ഈ പ്രതിഭാസത്തിന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. കല്ലുകള്‍ സഞ്ചരിക്കുന്നതിന് പിന്നിലെ രഹസ്യമാണ് നാസ പുറത്തുവിട്ടിരിക്കുന്നത്.

ഡെത്ത് വാലിയിലെ റെയ്‌സ്ട്രാക് പ്ലേയ എന്ന വരണ്ട തടാകത്തിലാണ് നേരത്തെയും കല്ലുകളുടെ ചലനം ശ്രദ്ധയില്‍പെട്ടിട്ടുള്ളത്. പോയ വഴി കൃത്യമായി രേഖപ്പെടുത്തിക്കൊണ്ടുള്ള വാലടക്കമുള്ള കല്ലുകളുടെ ചിത്രങ്ങള്‍ ഏറെ പ്രസിദ്ധമാവുകയും ചെയ്തു. വര്‍ഷങ്ങളെടുത്താണ് പല കല്ലുകളും സഞ്ചാരംപൂര്‍ത്തിയാക്കുന്നത്. ചലനത്തിനിടെ ചില കല്ലുകള്‍ കീഴ്‌മേല്‍ മറിയുകയും ചെയ്തിട്ടുണ്ട്. മിനിറ്റില്‍ അഞ്ച് മീറ്റര്‍ വരെ സഞ്ചരിച്ച കല്ലുകളെക്കുറിച്ചും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

36 കിലോഗ്രാം വരെ ഭാരമുള്ള കല്ലുകളുടെ ചലനം വരെ ഇവിടെയുണ്ടായിട്ടുണ്ട്. പരമാവധി 800 മീറ്റര്‍ വരെ കല്ലുകള്‍ സഞ്ചരിച്ചതായും കണ്ടെത്തിയിരുന്നു. മനുഷ്യന്റെയോ മറ്റു ജീവജാലങ്ങളുടേയോ യാതൊരു ഇടപെടലുമില്ലാതെ എങ്ങനെ കല്ലുകള്‍ ചലിക്കുന്നുവെന്നതായിരുന്നു അദ്ഭുതവിഷയം. അടുത്തകാലം വരെ ഈ പ്രകൃതി പ്രതിഭാസത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം ലഭ്യമായിരുന്നില്ല.

വര്‍ഷങ്ങളോളം അദ്ഭുതവിഷയമായിരുന്നെങ്കിലും യഥാര്‍ഥ കാരണം ശാസ്ത്രം വിശദീകരിക്കുമ്പോള്‍ അദ്ഭുതമെല്ലാം കൊഴിഞ്ഞുപോകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നാസ വിശദീകരണത്തിനിടെ നല്‍കുന്നുണ്ട്. ഈ അദ്ഭുതപ്രതിഭാസം കാണപ്പെടുന്ന റേസ്ട്രാക് പ്ലേയ തടാകം ഏതാണ്ട് പൂര്‍ണ്ണമായും സമനിരപ്പിലുള്ളതാണ്. ഇടക്കുള്ള കല്ലുകള്‍ മാത്രമേ സമനിരപ്പിന് തടസമായുള്ളൂ.

ആഞ്ഞുവീശുന്ന കാറ്റ് മൂലമാകാം പാറ ചലിക്കുന്നത് എന്ന് അനുമാനങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിനുള്ള തെളിവ് ഒന്നും ലഭിച്ചിരുന്നില്ല.പിന്നെ ഈ പ്രതിഭാസത്തിനു പിന്നിലെ രഹസ്യം എന്തെന്നല്ലേ? ജിപിഎസ് സംവിധാനം ഇവിടുത്തെ പാറക്കല്ലുകളിൽ ഘടിപ്പിച്ചാണ് ഒടുവിൽ ശാസ്ത്രജ്ഞന്മാർ ഈ രഹസ്യത്തിൻ്റെ ചുരുളഴിച്ചത്. വർഷങ്ങളോളം നിരീക്ഷണം നടത്തിയ ശേഷം 2013 ഡിസംബർ മാസമായതോടെ ജിപിഎസ് ഘടിപ്പിച്ച പാറക്കല്ലുകൾ പതിയെ ചലിക്കുന്നതായി കണ്ടെത്തി. മിനുറ്റിൽ 9 മുതൽ 16 അടി വരെ ദൂരം പാറക്കൂട്ടങ്ങൾ നിരങ്ങി നീങ്ങുന്നതായാണ് കണ്ടെത്തിയത്.


മഞ്ഞുകാലത്ത് കല്ലിന്റെ പുറംഭാഗത്തായി ഈര്‍പ്പം മാറി നേരിയ മഞ്ഞുപാളികള്‍ രൂപപ്പെടാറുണ്ട്. ഈ സമയം തടാകത്തിന്റെ അടിത്തട്ട് മഞ്ഞും ഈര്‍പ്പവും നിറഞ്ഞ് ചെളി പരുവമായിട്ടുണ്ടാവും. പ്രദേശത്തെ ശക്തമായ കാറ്റ് കൂടി ഇടപെടുന്നതോടെ കല്ലുകള്‍ നേര്‍ത്ത മഞ്ഞുപാളികളുടെ സഹായത്തില്‍ നിരങ്ങി നീങ്ങും. സൂര്യന്‍ ഉദിച്ച് മഞ്ഞ് ഉരുകിപോയാല്‍ ചലനം അവസാനിക്കുകയും ചെയ്യുമെന്നും നാസ വിശദീകരിക്കുന്നു. പിറ്റേന്നും അനുകൂല സാഹചര്യം ഒത്തുവന്നാല്‍ ചലനം തുടരുകയും ചെയ്യും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (9 minutes ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (33 minutes ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (44 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (58 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (9 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (11 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (11 hours ago)

Malayali Vartha Recommends