ന്യൂസിലന്‍ഡിലെ ടെലിവിഷന്‍ താരവും കൊമേഡിയയുമായ ലോറാ ഡാനിയേല്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്തയോടുള്ള ആരാധന മൂത്ത് കേക്ക് ബേക്ക് ചെയ്യാന്‍ ശ്രമിച്ചു, ഒടുവില്‍....

ന്യൂസിലാന്റില്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ശക്തമായ നടപടികള്‍ സ്വീകരിച്ച ആളാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ പത്രസമ്മേളനത്തിലൂടെയും ഫെയ്സ്ബുക്ക് ലൈവിലൂടെയും ജനങ്ങള്‍ക്കൊപ്പം നിന്ന്് പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി എല്ലാ പൗരന്‍മാരെയും കണക്കിലെടുത്തുള്ള ആശ്വാസനടപടികള്‍.
ന്യൂസിലന്‍ഡില്‍ ഭീകരാക്രമണം, അഗ്നിപര്‍വ്വത സ്‌ഫോടനം, കാലാവസ്ഥാവ്യതിയാനം നിലവില്‍ കൊവിഡ് എന്നീ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം രാജ്യത്തെ മുന്നില്‍ നയിക്കുന്നു. ഇത്തരത്തില്‍ ജസീന്തയുടെ പ്രവര്‍ത്തന മികവിന്റെ ആരാധികയായ ഒരാള്‍ ആദരസൂചകമായി ഒരു കേക്ക് ബേക്ക് ചെയ്യാന്‍ തീരുമാനിച്ചു. പക്ഷേ ഒടുവില്‍ സംഭവിച്ചതാണിപ്പോള്‍ വൈറലാകുന്നത്.
ന്യൂസിലന്‍ഡിലെ ടെലിവിഷന്‍ താരവും കൊമേഡിയയുമായ ലോറാ ഡാനിയേല്‍ ആണ് ജസീന്തയോടുള്ള തന്റെ ആരാധന മൂത്ത് കേക്ക് ബേക്ക് ചെയ്യാന്‍ തീരുമാനിച്ചത്. കാഴ്ച്ചയില്‍ ആര്‍ഡേണിനെപ്പോലെ തന്നെ തോന്നിക്കുന്ന കേക്ക് ബേക്ക് ചെയ്യുകയായിരുന്നു ലോറയുടെ ലക്ഷ്യം. പക്ഷേ തയ്യാറാക്കി വന്നപ്പോഴാകട്ടെ ജസീന്തയുടെ രൂപത്തിന്റെ ഏഴയലത്തുപോലും എത്തിയില്ലെന്നു മാത്രമല്ല വിരൂപമായി മാറുകയും ചെയ്തു.
എങ്കിലും ലോറ തളര്‍ന്നില്ല, താന്‍ തയ്യാറാക്കിയ കേക്കിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാന്‍ തന്നെ കക്ഷി തീരുമാനിച്ചു. ഇതാണ് ഹീറോകളെ ഒരിക്കലും ബേക്ക് ചെയ്യരുതെന്ന് പറയുന്നത്, താനൊന്നു ശ്രമിച്ചു നോക്കിയതാണെന്നു പറഞ്ഞാണ് ലോറ ചിത്രം പങ്കുവച്ചത്. തനിക്ക് ലഭ്യമായവ വച്ച് കഴിയുന്നതിന്റെ പരമാവധി നന്നാക്കാന്‍ ശ്രമിച്ചുവെന്നും ഇങ്ങനെയായിപ്പോയതില്‍ ജസീന്തയോട് ക്ഷമ ചോദിക്കുന്നുവെന്നും ലോറ കുറിച്ചു.
സമൂഹമാധ്യമത്തില്‍ പങ്കുവച്ച് അധികം കഴിയും മുമ്പുതന്നെ സംഗതി വൈറലാവുകയും ചെയ്തു. ചിത്രത്തിന് കീഴെ ലോറ ഏറെ ആരാധിക്കുന്ന പ്രധാനമന്ത്രി ജസീന്ത തന്നെ കമന്റുമായെത്തുകയും ചെയ്തു. ഞെട്ടിപ്പോയ ഇമോജിയാണ് ജസീന്ത ചിത്രത്തിന് കീഴെ കമന്റ് ചെയ്തത്.
സ്ഥിര താമസക്കാരല്ലാത്തവര്‍ക്ക് രാജ്യത്ത് ഓസ്ട്രേലിയ പ്രവേശനം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ന്യുസിലന്‍ഡിന്റെ പ്രഖ്യാപനം. മറ്റ് രാജ്യത്ത് നിന്നുള്ളവരിലൂടെ കൊറോണ വൈറസ് ന്യൂസിലന്‍ഡില്‍ പടരാതിരിക്കാനാണ് തീരുമാനമെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പറഞ്ഞു. താല്‍ക്കാലിക വിസയുള്ളവര്‍, വിനോദ സഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ വിലക്ക് ബാധിക്കും. മറ്റ് രാജ്യങ്ങളിലുള്ള ന്യുസിലന്‍ഡ് പൗരന്‍മാര്‍ക്ക് മടങ്ങി വരുന്നതിന് വിലക്കില്ല.
"
https://www.facebook.com/Malayalivartha