കോവിഡ് ഭീതിയിൽ വിറങ്ങലിച്ച് ലോകം! പുതിയ സ്റ്റേഡിയം നിര്‍മ്മാണത്തിലേര്‍പ്പെട്ട് ചൈന; കോവിഡിനെ തോല്‍പ്പിക്കാനുള്ള മാര്‍ഗങ്ങളാലോചിച്ച് ലോകരാജ്യങ്ങള്‍ തലപുകയ്ക്കുമ്പോൾ കൊവിഡിനെ ഓടിച്ച് ചൈന

കോവിഡിനെ തോല്‍പ്പിക്കാനുള്ള മാര്‍ഗങ്ങളാലോചിച്ച് ലോകരാജ്യങ്ങള്‍ തലപുകയ്ക്കുമ്ബോള്‍ ചൈന സ്റ്റേഡിയം നിര്‍മാണത്തിലാണ്. ലോകത്തെ ഏറ്റവും വലിയ ഫുട്ബോള്‍ സ്റ്റേഡിയങ്ങളിലൊന്നിന്റെ നിര്‍മാണമാണു ചൈനയിലെ തെക്കന്‍ നഗരമായ ഗ്വാങ്ചൗവില്‍ ഇന്നലെ തുടങ്ങിയത്.
ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബ് ഗ്വാങ്ചൗ എവര്‍ഗ്രാന്‍ഡെയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തില്‍ ഒരു ലക്ഷം പേര്‍ക്കു കളി കാണാനിരിക്കാം. സ്പാനിഷ് ഫുട്ബോള്‍ ക്ലബ് ബാര്‍സിലോനയുടെ പ്രശസ്തമായ നൂകാംപ് സ്റ്റേഡിയത്തെക്കാള്‍ (99,354 സീറ്റ്) കൂടുതല്‍.
1200 കോടി ചൈനീസ് യുവാന്‍ (ഏകദേശം 13,000 കോടി രൂപ) ചെലവു വരുന്ന സ്റ്റേഡിയത്തിന്റെ നിര്‍മാണം ഇന്നലെ തുടങ്ങി. 2022ല്‍ പൂര്‍ത്തിയാക്കുമെന്നാണ് അറിയിപ്പ്. വിരിഞ്ഞു നില്‍ക്കുന്ന ഒരു താമരപ്പൂവിന്റെ മാതൃകയിലാണു സ്റ്റേഡിയം നിര്‍മിക്കുന്നത്.
ഗ്വാങ്ചൗവിന്റെ 'ഫ്ലവര്‍ സിറ്റി' (പുഷ്പ നഗരം) എന്ന വിളിപ്പേരിനെ അനുസ്മരിച്ചാണിത്. 8 തവണ ചൈനീസ് സൂപ്പര്‍ ലീഗ് ജേതാക്കളായ ഗ്വാങ്ചൗ എവര്‍ഗ്രാന്‍ഡെ രണ്ടുവട്ടം വന്‍കര ചാംപ്യന്‍ഷിപ്പായ എഎഫ്സി ചാംപ്യന്‍സ് ലീഗും നേടി. ക്ലബ്ബിന്റെ ഓരോ മത്സരത്തിലും ശരാശരി അര ലക്ഷം പേര്‍ കാണികളായെത്താറുണ്ട്. 2006ല്‍ ഇറ്റലിയെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ച ഫാബിയോ കന്നവാരോയാണ് ഇപ്പോഴത്തെ പരിശീലകന്‍.
https://www.facebook.com/Malayalivartha