ആപത്തില്‍ സഹായിച്ച ഇന്ത്യക്ക് വാരിക്കോരി തന്ന് അമേരിക്ക; മഹാമാരയെ നേരിടാന്‍ അമേരിക്കയുടെ ഏറ്റവും വലിയ ധനസഹായം ഇന്ത്യക്ക്; പ്രഖ്യാപിച്ചത് 5.9 ദശലക്ഷം ഡോളര്‍ ;

കോവിഡ് മുലം പ്രതിസന്ധിയിലായിരിക്കുന്ന ഇന്ത്യക്കായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 5.9 ദശലക്ഷം ഡോളര്‍ സഹായം പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ്. യുഎസിലേതുപോലെ അത്ര ഭീകരതയില്‍ ഇന്ത്യയില്‍ രോഗം പടര്‍ന്നിട്ടില്ല ഈ സാഹചര്യത്തില്‍ ഇത് ഒരു കരുതല്‍ കൂടിയാണ് ഇന്ത്യക്ക്, യുഎസിന് ആവശ്യമായ മരുന്ന് അവര്‍ ആവശ്യപ്പെട്ടപ്പോള്‍ ട്രംപ് ഭീഷണിയുടെ സ്വരം ഉയര്‍ത്തിയിട്ടുപോലും അതൊന്നും മുഖവിലക്കെടുക്കാതെ ലോകരാജ്യങ്ങള്‍ക്കെല്ലാം മരുന്ന് ലഭ്യമാക്കാന്‍ ഇന്ത്യ തുനിഞ്ഞു, അതിനുള്ള ഒരു ഉപകാരം കൂടിയാണിത്. മാത്രമല്ല മഹാമാരിക്കെതിരെ പോരാടുന്നത് ലോകമെമ്പാടുമുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്കും എന്‍ജിഒകള്‍ക്കും ഇതുവരെ യുഎസ് നല്‍കിയിട്ടുള്ള ധനസഹായങ്ങളേക്കാള്‍ ഉയര്‍ന്നതാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ദക്ഷിണേഷ്യയില്‍, അഫ്ഗാനിസ്ഥാന്‍ (18 ദശലക്ഷം ഡോളര്‍), ബംഗ്ലദേശ് (9.6 ദശലക്ഷം ഡോളര്‍), ഭൂട്ടാന്‍ (500,000 ഡോളര്‍), നേപ്പാള്‍ (1.8 ദശലക്ഷം ഡോളര്‍), പാക്കിസ്ഥാന്‍ (9.4 ദശലക്ഷം ഡോളര്‍), ശ്രീലങ്ക (1.3 ദശലക്ഷം ഡോളര്‍) എന്നീ രാജ്യങ്ങള്‍ക്കും യുഎസ് കോവിഡ് പ്രതിരോധത്തിനു ധനസഹായം നല്‍കിയിരുന്നു.
അതേസമയം ഈ സഹായം രോഗബാധിതരുടെ ചികിത്സ, പൊതുജനങ്ങള്‍ക്കുള്ള ബോധവല്‍ക്കരണം, വൈറസ് വ്യാപനം നിരീക്ഷിക്കുന്നത് ശക്തിപ്പെടുത്തുക തുടങ്ങിയവയ്ക്ക് ഈ തുക വിനിയോഗിക്കുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ അറിയിച്ചു. മഹാമാരി തടയുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും മറ്റു സാമ്പത്തിക സംവിധാനങ്ങള്‍ മെച്ചപ്പെടുത്തന്നതിനും തുക ഉപയോഗപ്പെടുത്താം.
ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ള യുഎസിലേക്ക് നേരത്ത് ഇന്ത്യ 2.9 കോടി ഡോസ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നു കയറ്റി അയച്ചിരുന്നു. പ്രതിരോധമരുന്നു വികസിപ്പിക്കും വരെ കോവിഡ് ചികിത്സയില്‍ ഫലപ്രദമായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്ന ഗുളികയാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെ കയറ്റുമതി നിരോധനം ഇന്ത്യ ഭാഗികമായി പിന്‍വലിക്കുകയായിരുന്നു. ഗുജറാത്ത് ആസ്ഥാനമായുള്ള 3 കമ്പനികളാണ് യുഎസിലേക്കു ഗുളിക കയറ്റുമതി ചെയ്യുന്നത്.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യക്ക് യുഎസ് 2.8 ബില്യണ്‍ ഡോളര്‍ സഹായം നല്‍കിയിട്ടുണ്ടെന്നും ഇതില്‍ 1.4 ബില്യണ്‍ ഡോളര്‍ ആരോഗ്യ സഹായമാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.ആഗോള ആരോഗ്യ നേതൃത്വത്തിന്റെ ഭാഗമായിട്ടാണ് 64 രാജ്യങ്ങള്‍ ധനസഹായം പ്രഖ്യാപിച്ചതെന്ന് യുണൈറ്റഡ് സ്റ്റേറ്റ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്മെന്റ് (യു.എസ്.എ.ഐ.ഡി) ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ ബോണി ഗ്ലിക്ക് പറഞ്ഞു.
'പതിറ്റാണ്ടുകളായി, പൊതുജനാരോഗ്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഉഭയകക്ഷി സഹായം നല്‍കുന്ന രാജ്യമാണ് അമേരിക്ക. ജീവന്‍ രക്ഷിക്കുകയും രോഗബാധിതരായ ആളുകളെ സംരക്ഷിക്കുകയും ആരോഗ്യ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുകയും സമൂഹത്തിന്റേയും രാജ്യങ്ങളുടേയും സ്ഥിരതയെ പ്രോത്സാഹിപ്പിക്കുകയും യുഎസ് ചെയ്യുന്നു' അദ്ദേഹം പറഞ്ഞു.
നിലവില്‍ മെയ് 3 വരെ ഇന്ത്യ ഒന്നടങ്കം അടച്ചിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണിത്. 14 വരെ മാത്രം ഉണ്ടായിരുന്ന ലോക്ക് ഡൗണ്‍ വീണ്ടും കൂട്ടി മെയ് 3വരെ ആക്കിയത് ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. കര്‍ഫ്യൂ പ്രമാണിച്ച് രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം കേന്ദ്രം താത്കാലികമായി നിര്‍ത്തിയിട്ടുണ്ട്.
ഇതേസമയം, പ്രതിസന്ധിഘട്ടത്തില്‍ ജനങ്ങള്‍ക്കായി 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 80 കോടി ദരിദ്രരെ ഉള്‍പ്പെടുത്തിയുള്ള അന്ന യോജന പദ്ധതിയാണിതില്‍ മുഖ്യം. പദ്ധതി പ്രകാരം നിലവില്‍ ലഭിക്കുന്ന അഞ്ചു കിലോ അരിക്ക് പുറമെ അഞ്ചു അരിയും ഒരു കിലോ പയറും ജനങ്ങള്‍ക്ക് നല്‍കിവരുന്നുമുണ്ട്.
https://www.facebook.com/Malayalivartha