കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതിന് മൂന്ന് ദിവസം മുമ്ബുതന്നെ മറ്റ് ആളുകളിലേക്ക് വൈറസ് പകരും; നേച്ചര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് ഇങ്ങനെ...

കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതിന് മൂന്ന് ദിവസം മുമ്ബുതന്നെ മറ്റ് ആളുകളിലേക്ക് വൈറസ് പകരുമെന്ന് നേച്ചര്‍ മെഡിസിനില്‍ 15ന് പ്രസിദ്ധീകരിച്ച പഠനം. ചൈനയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചവരില്‍ 44 ശതമാനം പേര്‍ക്കും രോഗം പകര്‍ന്നത് രോഗലക്ഷണമില്ലാത്തവരില്‍ നിനിന്നാണെന്ന് പഠനം വ്യക്തമാക്കുന്നു.
രോഗലക്ഷണമില്ലാത്തവരില്‍നിന്ന് കോവിഡ് ബാധിച്ചവര്‍ സിംഗപൂരിലും ടിയാന്‍ജിന്‍ എന്നിവിടങ്ങളില്‍ യഥാക്രമം 48, 62 ശതമാനവുമാണ്. ഗ്വാങ്ഷു മെഡിക്കല്‍ സര്‍വകലാശാലയും ലോക ആരോഗ്യ സംഘടനയും സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. രോഗലക്ഷണമുള്ളവരില്‍ മാത്രം പരിശോധന നടത്തുന്ന നിലവിലെ രീതി ഇന്ത്യ പരിഷ്ക്കരിക്കണമെന്ന് വ്യക്തമാക്കുന്ന പഠനമാണിത്. നിലവില്‍ രാജ്യത്ത്, 14 ദിവസത്തിനുമുമ്ബ് വിദേശയാത്ര നടത്തിയവരേയും രോഗികളുമായി ബന്ധപ്പെട്ടവരില്‍ രോഗലക്ഷണമുള്ളവരേയുമാണ് പരിശോധിക്കുന്നത്. രോഗലക്ഷണമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, കടുത്ത ശ്വാസകോശ രോഗമുള്ളവര്‍, ഹോട്ട്സ്പോട്ടുകളിലുള്ള രോഗലക്ഷണം പ്രകടിപ്പിക്കുന്നവര്‍, വിദേശയാത്രയ്ക്കുശേഷം അഞ്ചു മുതല്‍ 14വരെ ദിവസത്തിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടവരെയും പരിശോധിക്കുന്നുണ്ട്.
കടുത്ത ശ്വാസകോശ രോഗമുള്ള 5911 പേരില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പരിശോധനയില്‍ 104 പേര്‍ക്ക് കോവിഡ് കണ്ടെത്തി. രോഗലക്ഷമില്ലാത്തവരില്‍ നിന്ന് രോഗം പകരുന്നത് പരിമിതമാണെന്നും നിലവിലെ പരിശോധന മാനദണ്ഡം പരിഷ്ക്കരിക്കേണ്ടതില്ലെന്നുമാണ് ആരോഗ്യ മേഖല ഉദ്യോഗസ്ഥരുടെ നിലപാട്.
അതേസമയം കേരളത്തിന് ഏറെ ആശ്വാസം നല്‍കുന്ന ദിവസമാണ്. കോഴിക്കോട് ജില്ലയിലുള്ള ഒരാള്‍ക്ക് മാത്രമാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതേസമയം 10 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ 6 പേരുടേയും എറണാകുളം ജില്ലയിലെ 2 പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. 255 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 78,980 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,029 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,279 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
https://www.facebook.com/Malayalivartha