Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

കോവിഡ് മരണനിരക്ക് ബോധപൂര്‍വം ചൈന ബോധപൂര്‍വം ലോകത്തിനു മുന്നില്‍ മറച്ചുവെച്ചതാണെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചൈനയ്ക്ക് ഭീഷണിയുമായി അമേരിക്ക വീണ്ടും രംഗത്ത്

20 APRIL 2020 10:30 AM IST
മലയാളി വാര്‍ത്ത

More Stories...

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി

ട്രംപിനെ പരസ്യമായി വെല്ലുവിളിച്ച് ഇറാനിയൻ എംബസി.. ‘ഹബീബി, (അങ്കിൾ സാം) ഇറാനിലേക്ക് വരൂ’ എന്ന പരിഹാസക്കുറിപ്പ്.. 35 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയും ഇതിനൊപ്പമുണ്ട്..

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....

കോവിഡ് മരണനിരക്ക് ബോധപൂര്‍വം ചൈന ബോധപൂര്‍വം ലോകത്തിനു മുന്നില്‍ മറച്ചുവെച്ചതാണെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചൈനയ്ക്ക് ഭീഷണിയുമായി അമേരിക്ക വീണ്ടും രംഗത്ത് എത്തി. കോവിഡ് ചൈനയില്‍ തന്നെ നിയന്ത്രിക്കാനാകുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇപ്പോള്‍ ലോകം മുഴുവന്‍ കൊവിഡ് ദുരന്തം നേരിടുന്നു. ഒരു അബദ്ധം നിയന്ത്രണാതീതമാവുന്നതും മനഃപൂര്‍വം ഉണ്ടാക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. അവരുടെ അന്വേഷണത്തില്‍ എന്താണ് കണ്ടെത്തുന്നത് എന്ന് നോക്കാം. ഞങ്ങളും അന്വേഷിക്കുന്നുണ്ട്. തെറ്റ് തെറ്റ് തന്നെയാണ്. ചൈന അറിഞ്ഞുകൊണ്ട് ഇതിന് ഉത്തരവാദിയാണെങ്കില്‍ അതിന് തക്കതായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും.' - വൈറ്റ് ഹൗസിലെ പതിവ് വാര്‍ത്ത സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
കൊറോണ വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തിയതോടെ അമേരിക്കയിലെ വിവിധ ഇടങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്.

ഏപ്രില്‍ ഇരുപതിന് ശേഷം ടെക്സസിലും വെര്‍മോണ്ടിലും വ്യാപാരമേഖലയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കും. ഓഹിയോ, നോര്‍ത്ത് ഡെക്കോട്ട, ഇദാഹോ എന്നിവിടങ്ങളില്‍ മെയ്യ് ഒന്നിന് ശേഷം വ്യാപാര മേഖലയില്‍ ഇളവുകള്‍ നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി. കൂടാതെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും ഭരിക്കുന്ന ചില സംസ്ഥാനങ്ങില്‍ ഇതിനോടകം തന്നെ ഇളവുകള്‍ പ്രഖ്യാപിക്കാമെന്ന് ധാരണയില്‍ എത്തിയിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. അമേരിക്ക കാനഡ അതിര്‍ത്തി അടഞ്ഞു തന്നെ കിടക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കാനുള്ള മൂന്നാം ഘട്ട പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കി. കഴിഞ്ഞയാഴ്ച 5.2 ദശലക്ഷം തൊഴിലാളികള്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയതായി തൊഴില്‍ വകുപ്പ് അറിയിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. കൊവിഡ്-19 പാന്‍ഡെമിക്കില്‍ നിന്നുള്ള തൊഴില്‍ നഷ്ടം മാര്‍ച്ചില്‍ 22 ദശലക്ഷമായിരുന്നു. ഇത് യുഎസിലെ തൊഴില്‍ നഷ്ടത്തിന്റെ ഏറ്റവും മോശം അവസ്ഥയാണ്. രാജ്യത്ത് നാശം വിതച്ച പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥ ഈ വര്‍ഷം 5.9 ശതമാനം ചുരുങ്ങുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഈ ആഴ്ച പ്രവചിച്ചിരുന്നു.


അതേസമയം കൊറോണ വൈറസുമായി ബന്ധപ്പെട്ട് ചൈനക്കെതിരെ കടുത്ത വിമര്‍ശനവുമയി ട്രംപ് രംഗത്തെത്തിയിരുന്നു. കൊറോണ ബാധിതരുടെ എണ്ണം സംബന്ധിച്ച് ബോധപൂര്‍വ്വമായ വീഴ്ചയാണ് വരുത്തിയതെങ്കില്‍ ചൈന വലിയ വില നല്‍കേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. വൈറസ് ബാധിതരുമായി ബന്ധപ്പെട്ട് കൃതമായ കണക്ക് ചൈന പങ്കുവെച്ചിരുന്നെങ്കില്‍ നിരവധി രാജ്യങ്ങളിലെ മരണ നിരക്ക് കുറയ്ക്കാന്‍ സാധിക്കുമായിരുന്നെന്നും ട്രംപ് വ്യക്തമാക്കി.

കൂടാതെ, ചൈനയിലെ കോവിഡ് മരണ കണക്കില്‍ ട്രംപ് വീണ്ടും സംശയമുന്നയിച്ചു. 'അമേരിക്കയല്ല, ചൈനയാണ് മരണ നിരക്കില്‍ നമ്ബര്‍ വണ്‍. അത് നിങ്ങള്‍ മനസിലാക്കൂ. അവരുടെ കണക്കുകള്‍ യാഥാര്‍ത്ഥ്യമല്ല.' - ട്രംപ് കൂട്ടിച്ചേര്‍ത്തു.
കോവിഡ് മരണനിരക്ക് ബോധപൂര്‍വം ചൈന ബോധപൂര്‍വം ലോകത്തിനു മുന്നില്‍ മറച്ചുവെച്ചതാണെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചൈനയ്ക്ക് ഭീഷണിയുമായി അമേരിക്ക വീണ്ടും രംഗത്ത് എത്തി. കോവിഡ് ചൈനയില്‍ തന്നെ നിയന്ത്രിക്കാനാകുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇപ്പോള്‍ ലോകം മുഴുവന്‍ കൊവിഡ് ദുരന്തം നേരിടുന്നു. ഒരു അബദ്ധം നിയന്ത്രണാതീതമാവുന്നതും മനഃപൂര്‍വം ഉണ്ടാക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. അവരുടെ അന്വേഷണത്തില്‍ എന്താണ് കണ്ടെത്തുന്നത് എന്ന് നോക്കാം. ഞങ്ങളും അന്വേഷിക്കുന്നുണ്ട്. തെറ്റ് തെറ്റ് തന്നെയാണ്. ചൈന അറിഞ്ഞുകൊണ്ട് ഇതിന് ഉത്തരവാദിയാണെങ്കില്‍ അതിന് തക്കതായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും.' - വൈറ്റ് ഹൗസിലെ പതിവ് വാര്‍ത്ത സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.

അമേരിക്കയില്‍ കോവിഡ്- 19 രോഗ ബാധിതരുടെ എണ്ണത്തിലും മരണ നിരക്കിലുമെല്ലാം കുറവുണ്ടാകുന്നുണ്ടെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിരവധിപ്പേര്‍ രോഗമുക്തരാകുന്നുണ്ട്. ട്രംപ് പറഞ്ഞു. ന്യൂയോര്‍ക്കിലടക്കം ഇത് കാണാനാകുന്നുണ്ടെന്നു പറഞ്ഞ ട്രംപ് അടച്ചുപൂട്ടല്‍ നിയന്ത്രണങ്ങളോട് രാജ്യത്തെ ജനങ്ങള്‍ പൂര്‍ണമായും സഹകരിച്ചെന്നും ജനങ്ങളോട് നന്ദി അറിയിക്കുന്നുവെന്നും വ്യക്തമാക്കി.

ചൊവ്വാഴ്ച, വൈസ്പ്ര സിഡന്റ് മൈക്ക് പെന്‍സ് സംസ്ഥാന ഗവര്‍ണര്‍മാരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും കോവിഡിനെതിരെ ഒരുമിച്ചു ചേര്‍ന്ന് ഇനി എന്തൊക്കെ ചെയ്യാനാകുമെന്നതായിരിക്കും ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്ന് വരികയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ വ്യത്യാസങ്ങളേതുമില്ലാതെ രാജ്യത്തെ എങ്ങനെ പഴയ നിലയിേലേക്ക് എത്തിക്കാമെന്ന് കൂട്ടായി ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു
കൂടാതെ, ചൈനയിലെ കോവിഡ് മരണ കണക്കില്‍ ട്രംപ് വീണ്ടും സംശയമുന്നയിച്ചു. 'അമേരിക്കയല്ല, ചൈനയാണ് മരണ നിരക്കില്‍ നമ്ബര്‍ വണ്‍. അത് നിങ്ങള്‍ മനസിലാക്കൂ. അവരുടെ കണക്കുകള്‍ യാഥാര്‍ത്ഥ്യമല്ല.' - ട്രംപ് കൂട്ടിച്ചേര്‍ത്തു.


നിര്‍ബന്ധിത സാമ്പത്തിക മാന്ദ്യത്തോടൊപ്പം നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണ്‍ പൊതുജനാരോഗ്യത്തെ വളരെയധികം ബാധിക്കുമെന്ന് വാദിച്ച ട്രംപ്, തന്റെ ഭരണകൂടം പുതിയ ഫെഡറല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയാണെന്നും ഗവര്‍ണര്‍മാര്‍ക്ക് അവരുടെ വ്യക്തിഗത സംസ്ഥാനങ്ങള്‍ വീണ്ടും തുറക്കുന്നതിന് ഘട്ടം ഘട്ടമായുള്ള സമീപനം സ്വീകരിക്കാന്‍ അനുവദിക്കുമെന്നും പറഞ്ഞു.

ആരോഗ്യമുള്ള അമേരിക്കക്കാര്‍ക്ക് ഇപ്പോള്‍ സാഹചര്യങ്ങള്‍ അനുവദിച്ചാല്‍ ജോലിയിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് ട്രംപ് പറഞ്ഞു.

'ഒട്ടാകെയുള്ള അടച്ചു പൂട്ടലിനുപകരം, ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ള വ്യക്തികള്‍ക്ക് അഭയം നല്‍കുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും,' അദ്ദേഹം പറഞ്ഞു. പുതിയ കേസുകളുടെ വളര്‍ച്ചയും ആശുപത്രി ശേഷിയും പരീക്ഷിക്കുന്നതിനുള്ള വ്യക്തമായ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ ഭരണകൂടം സ്ഥാപിക്കുകയാണ്. ചില ശാസ്ത്രജ്ഞര്‍ കരുതുതുന്നപോലെ, വീഴ്ചയില്‍ വൈറസ് തിരിച്ചെത്തിയാല്‍, ഒരുപക്ഷേ, ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നമ്മുടെ രാജ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ അമേരിക്കയിലെ 330 ദശലക്ഷം ജനസംഖ്യയുടെ 95 ശതമാനത്തിലധികവും സ്റ്റേഹോം ഓര്‍ഡറിലാണ്. 18 പേജുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിച്ചെടുത്തത് ഗവണ്‍മെന്റിലുടനീളമുള്ള മികച്ച മെഡിക്കല്‍ വിദഗ്ധരാണ്. മാത്രമല്ല അവ നിലവിലെ സ്ഥിതിഗതികള്‍ പരിശോധിച്ചുറപ്പിക്കാന്‍ കഴിയുന്ന അളവുകള്‍ അടിസ്ഥാനമാക്കിയുള്ളതാണ്. തങ്ങളുടെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പരിഹരിക്കുന്നതിനായി ഘട്ടംഘട്ടമായി വീണ്ടും തുറക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഗവര്‍ണര്‍മാരെ പ്രാപ്തരാക്കുമെന്ന് മാനദണ്ഡങ്ങളില്‍ പറയുന്നു.

പ്രതിസന്ധി കൂടാതെ എല്ലാ രോഗികള്‍ക്കും ചികിത്സ നല്‍കാനുള്ള വിഭവങ്ങളുള്ള ആശുപത്രികളും ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ശക്തമായ പരിശോധന പരിപാടിയും മാനദണ്ഡത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനും ബിസിനസുകള്‍ വീണ്ടും തുറക്കുന്നതിനുമുള്ള സമയത്തെക്കുറിച്ച് പ്രസിഡന്റ് അടുത്ത ദിവസങ്ങളില്‍ ഗവര്‍ണര്‍മാരുമായി വാദിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ തന്റെ അധികാരങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതില്‍ പരിമിതമാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചു.

വൈറ്റ് ഹൗസിലെ കൊവിഡ്-19 ടാസ്‌ക്ഫോഴ്സിന്റെ ചുമതലയുള്ള വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞത് അമേരിക്ക വീണ്ടും തുറക്കുന്നതിനുള്ള പ്രസിഡന്റിന്റെ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മികച്ച ശാസ്ത്രത്തിന്റെ ഉല്‍പ്പന്നമാണെന്നും, ഒപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശാലമായ ഉപദേശകരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി തയ്യാറാക്കിയിട്ടുള്ളതുമാണെന്നാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (41 minutes ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (59 minutes ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (2 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (3 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (4 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (4 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (4 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (4 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (5 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (7 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (7 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (8 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (8 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (9 hours ago)

Malayali Vartha Recommends