Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

കൊവിഡ് തടയുന്നതില്‍ ലോകാരോഗ്യസംഘടന പരാജയമാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനത്തിന് മറുപടിയുമായി ലോകാരോഗ്യ സംഘടന വീണ്ടും രംഗത്ത്

21 APRIL 2020 12:25 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്

ഇറാന്റെ ആരും കാണാത്ത ആയുധ അറയിലെ ആ മിസൈൽ.. ബാലിസ്റ്റിക് മിസൈലായ ‘ഖാസിം ബാസിർ’. അത്യന്തം അപകടകാരി.. ഈ യുദ്ധത്തിൽ ആദ്യമായാണ് ഇറാൻ ഇത് ഉപയോഗിക്കുന്നത്..

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ

വീണ്ടും കൂട്ടയടി നടക്കുകയാണ്. പരിഹാരത്തിനായി നെട്ടോട്ടമോടുമ്പോള്‍ തന്നെ വേണോ. ഈ തീക്കളി. ഏതായാലും ഇവിടെയും വില്ലന്‍ ചൈന തന്നെ. ചൈനയ്ക്കായി രണ്ട് ചേരിയില്‍ തമ്മിലടിക്കുകയാണ് അമേരിക്കയും ലോകാരോഗ്യ സംഘടനയും എന്ന് തോന്നും ഈ തമ്മില്‍തല്ല് കണ്ടാല്‍. ചൈനയുടെ വക്രബുദ്ധിയാണോ ഇതിനൊക്കെ പിന്നില്‍. എങ്കില്‍ ചെവിക്ക് പിടിച്ച് പുറത്താക്കണം. ഒന്നും മറച്ചുവച്ചിട്ടില്ല, വൈറസ് റിപ്പോര്‍ട്ട് ചെയ്ത ദിവസം മുതല്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന് ട്രംപിനെ തള്ളി ലോകാരോഗ്യ സംഘടന വീണ്ടും വരികയാണ്. ചൈനയോടുള്ള അന്ധമായ സ്നേഹം
ലോകാരോഗ്യസംഘടനയ്ക്ക് തുടക്കം മുതല്‍ ഉണ്ട് എന്ന പരിഭവം ട്രംപിനുണ്ട്. എന്നാല്‍ ട്രംപിനെ കൊന്ന് കൊലവിളിക്കുകയാണ് ടെഡ്രോസ്.
കൊവിഡ് തടയുന്നതില്‍ ലോകാരോഗ്യസംഘടന പരാജയമാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനത്തിന് മറുപടിയുമായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം വീണ്ടും രംഗത്ത്.

അമേരിക്ക ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിയ അദ്ദേഹം കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അമേരിക്കയില്‍ നിന്നും മറച്ചുവച്ചിട്ടില്ലെന്നും വ്യക്തമാക്കി. വൈറസ് റിപ്പോര്‍ട്ട് ചെയ്ത് ആദ്യ ദിവസം മുതല്‍ ലോകാരോഗ്യ സംഘടന അമേരിക്കയ്ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വൈറസ് അപകടകാരിയാണെന്നും എല്ലാവരും അതിനെതിരെ പോരാടണമെന്നും ആദ്യ ദിവസം മുതല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയ്ക്ക് രഹസ്യങ്ങളില്ല. ആരെയും പ്രത്യേകമായി സഹായിക്കുന്നുമില്ലെന്ന് പറയുന്നുണ്ടെങ്കിലും വിടാന്‍ ഭാവമില്ല ട്രംപിന്.

കാരണം ചൈനയുടെ ചീട്ട് കീറുന്നത് വരെ ആര് പറയുന്നതും അപ്പാടെ വിഴുങ്ങാന്‍ ട്രംപു കൂട്ടരും തയ്യാറല്ല എന്നത് തന്നെ. വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ലോകാരോഗ്യസംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച ഉണ്ടായെന്നും നടപടികള്‍ ഫലപ്രദമായിരുന്നില്ലെന്നും മുന്നറിയിപ്പ് നല്‍കിയില്ലെന്നും ട്രംപ് നേരത്തെ ആരോപണമുന്നയിച്ചിരുന്നു.ലോകാരോഗ്യ സംഘടനയ്ക്ക് ഫണ്ട് നല്‍കുന്നത് നിറുത്തിവയ്ക്കാന്‍ തീരുമാനിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു. ചൈനയോട് ലോകാരോഗ്യ സംഘടയ്ക്ക് അടുപ്പം കൂടുതലാണെന്നും ട്രംപ് പറഞ്ഞിരുന്നു. എറ്റവുംകൂടുതല്‍ ഫണ്ട് നല്‍കുന്നത് അമേരിക്കയാണ്. ഏതായാലും ചൈനയുടെ പൊട്ടന്‍കളി അവസാനിപ്പിച്ചേ അടങ്ങൂ എന്നു തന്നെയാണ് അമേരിക്കന്‍ നിലപാട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (5 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (5 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (6 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (6 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (6 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (6 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (7 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (7 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (7 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (9 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (10 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (10 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (11 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends