പറന്നുയർന്ന് അഞ്ച് മിനിറ്റിനുള്ളില്‍ വിമാനം കാണാതായി ..വിമാനത്തിൽ അമ്പതു യാത്രക്കാർ ഉണ്ടായിരുന്നു

പറന്നുയർന്ന് അഞ്ച് മിനിറ്റിനുള്ളില്‍ വിമാനം കാണാതായി ..വിമാനത്തിൽ അമ്പതു യാത്രക്കാർ ഉണ്ടായിരുന്നു
ജക്കാര്‍ത്തയില്‍ ശ്രീവിജയ എയര്‍ലൈന്‍സിന്‍റെ വിമാനം കാണാതായി. SJ182 എന്ന വിമാനമാണ് കാണാതായത്. ജക്കാര്‍ത്തയില്‍ നിന്ന് ബോണിയോ ദ്വീപിലേക്ക് പോവുകയായിരുന്നു വിമാനം. പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അമ്പത് യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം...
രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്ന് ഇന്തോനേഷ്യയിലെ ഗതാഗത മന്ത്രാലയം അറിയിച്ചു.ഫ്ലൈറ്റ് ട്രാക്കർ വെബ്‌സൈറ്റ് ഫ്ലൈറ്റ് റാഡാർ 24 നൽകുന്ന റിപ്പോർട്ട് പ്രകാരം പറന്നുയർന്ന് 10,000 അടിയിലധികം ഉയരത്തിലെത്തിയപ്പോഴേക്കും വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ടേക്ക് ഓഫ് കഴിഞ്ഞ് നാല് മിനിറ്റിന് ശേഷമാണ് സംഭവമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിമാനത്തിൽ 50 ഓളം യാത്രക്കാരാണുള്ളത്. സോക്കർനോ-ഹത്ത വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം കാണാതായത് ഇന്ന് രാവിലെയാണ്.വിമാനത്തെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ പറയുന്നത്.
https://www.facebook.com/Malayalivartha



























