ഭര്‍ത്താവിനോടുള്ള ദേഷ്യം മൂത്തപ്പോൾ ഭാര്യ ചെയ്തത്; പിഞ്ചു കുഞ്ഞിനെ തിളച്ച വെള്ളത്തിലിരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ രോഷം പുകയുന്നു, ദിനംപ്രതി കുട്ടികളെ മർദ്ദിച്ച് ആശ്വാസം കണ്ടെത്തിയ ഭാര്യയയെ കാത്തിരുന്നത് മുട്ടൻ പണി

ഭര്‍ത്താവിനോടുള്ള ദേഷ്യത്തില്‍ പിഞ്ചു കുഞ്ഞിനെ തിളച്ച വെള്ളത്തിലിരുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാനമ്മയ്ക്ക് ശിക്ഷ വിധിച്ചു. ഇരുപത് വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. ആദ്യഭാര്യയില്‍ നിന്നും വിവാഹമോചനം നേടിയ ആള്‍ തന്റെ നാലും രണ്ടും വയസുള്ള മക്കളുടെ കാര്യങ്ങള്‍ നോക്കുന്നതിനായാണ് വീണ്ടും വിവാഹിതനായത്. ഇയാളും പ്രതിയായ രണ്ടാം ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ പതിവായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം കോടതി രേഖകള്‍ പ്രകാരം പ്രതി കുട്ടികളെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. അവരുടെ കാര്യങ്ങളും ഭാര്യ നോക്കാറില്ലായിരുന്നു. കൃത്യം നടത്തിയ ദിവസവും ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്ക് നടന്നിരുന്നതായി പറയപ്പെടുന്നു. ദേഷ്യത്തിലായ ഭാര്യ ഭര്‍ത്താവിനോടുള്ള പ്രതികാരം തീര്‍ക്കാന്‍ രണ്ടു വയസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തുകയാണ് ചെയ്തത്. ബാത്ത്ടബ്ബില്‍ തിളച്ച വെള്ളം നിറച്ച് കുഞ്ഞിനെ അതിലിരുത്തിയായിരുന്നു ഇത്തരത്തിൽ ക്രൂരതക്രൂരത. കുഞ്ഞിന്റെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ രണ്ടാഴ്ചയ്‌ക്കൊടുവില്‍ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha



























