ട്വിറ്റര്‍ ഇന്ത്യ എം.ഡിയെ അമേരിക്കയിലേക്ക് സ്ഥലം മാറ്റി; ഇന്ത്യയിലെ ട്വിറ്റര്‍ എംഡി സ്ഥാനത്തേക്ക് പുതുതായി ആരെയും പ്രഖ്യാപിച്ചിട്ടില്ല

ട്വിറ്റര്‍ ഇന്ത്യ എം.ഡിയെ അമേരിക്കയിലേക്ക് സ്ഥലം മാറ്റി. ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഏറ്റു മുട്ടലിനിടെയാണ് സ്ഥലം പുതിയ മാറ്റം. സീനിയര്‍ ഡയറക്ടര്‍ ഫോര്‍ റവന്യൂ സ്റ്റാറ്റര്‍ജി ആന്‍റ് ഓപ്പറേഷന്‍
എന്ന സ്ഥാനത്തേക്കാണ് ഇന്ത്യയിലെ ട്വിറ്റര്‍ എംഡിയായിരുന്ന മനീഷ് മഹേശ്വരിയെ മാറ്റിയത്. യുഎസിലെ ട്വിറ്റര്‍ ആസ്ഥാനം കേന്ദ്രമാക്കിയായിരിക്കും ഇനി ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം.
അതേ സമയം ട്വിറ്റര്‍ ഇന്ത്യയിലെ എംഡി സ്ഥാനത്തേക്ക് പുതുതായി ആരെയും പ്രഖ്യാപിച്ചിട്ടില്ല . പുതിയ വിപണി കണ്ടെത്തുകയും വരുമാനം വര്‍ദ്ധിപ്പിക്കുന്നതുമായിരിക്കും മനീഷ് മഹേശ്വരിയുടെ പുതിയ ദൌത്യമെന്ന് ട്വിറ്റര്‍ വക്താവിനെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha


























