Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

പാകിസ്ഥാൻ വെറും കറിവേപ്പില.... തുറന്ന് പറഞ്ഞ് ഇമ്രാൻ ഖാൻ... ചതിച്ചത് ഇംഗ്ലണ്ടും അമേരിക്കയും....

13 AUGUST 2021 10:36 PM IST
മലയാളി വാര്‍ത്ത

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തന്റെ രാജ്യത്തോട് അമേരിക്കയും ഇംഗ്ലണ്ടും ചെയ്യുന്ന നടപടികളിൽ അതീവ ദുഃഖിതൻ ആണ്. പാകിസ്ഥാനെ അമേരിക്കയും ഇംഗ്ലണ്ടും അവഗണിക്കുന്നേ എന്ന് പറഞ്ഞ് ലോക മാധ്യമങ്ങൾക്ക് മുന്നിൽ വിലപിക്കൽ ആണ് ഇപ്പോൾ അദ്ദേഹത്തിന്റെ പ്രധാന പരിപാടി എന്നാണ് തോന്നുന്നത് .


വാഷിംഗ്ടണിനെ ലക്ഷ്യമാക്കി, പാക് പ്രധാനമന്ത്രി അടുത്തിടെ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ് , അഫ്ഗാനിസ്ഥാനിൽ 20 വർഷത്തെ പോരാട്ടത്തിന് ശേഷം, അവിടത്തെ എന്തെങ്കിലും അവശേഷിക്കുന്ന "പ്രശ്നങ്ങൾ " തീർക്കാൻ മാത്രമേ പാകിസ്ഥാനെ "ഉപയോഗപ്രദമായി" അമേരിക്ക കാണുന്നുള്ളൂവെന്നും ഏതെങ്കിലും രീതിയിലുള്ള "തന്ത്രപരമായ പങ്കാളിത്തം" രൂപീകരിക്കുമ്പോൾ അമേരിക്ക ഇന്ത്യയെ ആണ് ഇഷ്ടപ്പെടുന്നതെന്നും ആണ് അദ്ദേഹത്തിന്റെ വിലാപം.


ഇനി ഇംഗ്ലണ്ടിന്റെ കാര്യത്തിലേക്ക് വരുകയാണെങ്കിൽ. ഇമ്രാൻ ഖാന്റെ അഭിപ്രായത്തിൽ ഇംഗ്ലണ്ട് പാകിസ്ഥാനോട് അന്യായമാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഈയിടെയാണ് ഇംഗ്ലണ്ട് ഇന്ത്യൻ പൗരന്മാരെ കോവിഡ് പ്രോട്ടോക്കോളിന്റെ കാര്യത്തിൽ റെഡ് ലിസ്റ്റിൽ നിന്നും ആംബർ ലിസ്റ്റിലേക്ക് മാറ്റിയത്. ഇത് അന്യായമാണ് പാകിസ്ഥാനെയും ആംബർ ലിസ്റ്റിലേക്ക് മാറ്റണം എന്നാണ് അദ്ദേഹത്തിന്റെ വാദം.


അമേരിക്കയുടെ കാര്യം എടുക്കുകയാണെങ്കിൽ ഇമ്രാൻ ഖാന്റെ വാദങ്ങൾ ഒക്കെ ന്യായമാണെന്ന് തന്നെ പറയേണ്ടി വരും. കാരണം 20 വർഷം അഫ്‌ഗാനിസ്ഥാനിൽ ഒരുമിച്ചു പ്രവർത്തിച്ചിട്ടും താലിബാനുമായുള്ള ചില പ്രശ്നങ്ങൾ പരിഹരിക്കുക എന്നതല്ലാതെ വേറെ ഒന്നിലും അവരെ അമേരിക്ക ഇടപെടുത്താറില്ല. അത് സത്യമാണ്. അതിനു പ്രധാനമായും രണ്ടു കാരണങ്ങൾ ആണുള്ളത്.


ഒന്ന്, ഈ പ്രശ്നങ്ങൾ ഒക്കെ മിക്കവാറും പാകിസ്ഥാനും കൂടി ചേർന്ന് ഉണ്ടാക്കുന്നതായിരിക്കും. അതിന് പിന്നെ നിങ്ങളെ അല്ലാതെ ആരെ ഇടപെടുത്താൻ ആണ്?. രണ്ടാമതായി പറയുകയാണെങ്കിൽ ലോകത്തെ ഏതു ജനാധിപത്യ രാജ്യം ആയാലും യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അല്ലാതെ വേറെ എന്തിലാണ് ഈ പാകിസ്ഥാനെ ഉൾപെടുത്തേണ്ടത്. തീവ്ര വാദികൾക്ക് എങ്ങനെ പരിശീലനം കൊടുക്കാം എന്നതിലോ. അതും കൂടി ഇമ്രാൻ ഖാൻ പറഞ്ഞു തന്നാൽ നല്ലതായിരിക്കും


ജനുവരിയിൽ വൈറ്റ് ഹൗസിൽ കാലുകുത്തിയതിന് ശേഷം ഇന്നേ വരെ അമേരിക്കൻ പ്രസിഡന്റ് ജോ ബിഡൻ ഇമ്രാൻ ഖാനുമായി സംസാരിച്ചിട്ടില്ല. ഈ തണുത്ത പ്രതികരണം ഇമ്രാനെ വിഷമിപ്പിക്കുകയും അതേ സമയം അദ്ദേഹത്തിന്റെ അവസ്ഥ ദയനീയമാക്കുകയും ചെയ്തു. ഇന്ത്യയുമായി "തന്ത്രപരമായ പങ്കാളിത്തം" നടപ്പിൽ വരുത്താൻ അമേരിക്ക തീരുമാനിച്ചതുമുതൽ, വാഷിംഗ്ടൺ പാക്കിസ്ഥാനോട് വ്യത്യസ്തമായി പെരുമാറുകയാണെന്ന് ഖാൻ പറഞ്ഞു, അഥവാ കരഞ്ഞു എന്ന് പറയുന്നതായിരിക്കും നല്ലത്


"അമേരിക്കൻ ജനത അവരുടെ തന്ത്രപ്രധാന പങ്കാളി ഇപ്പോൾ ഇന്ത്യയാണെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് അവർ ഇപ്പോൾ പാകിസ്ഥാനോട് വ്യത്യസ്തമായി പെരുമാറുന്നതെന്നും ഞാൻ കരുതുന്നു. ഖാൻ കൂട്ടിച്ചേർത്തു


എന്തായാലും ഇമ്രാൻ ഖാന്റെയും പാക്കിസ്ഥാന്റെയും അടവുകൾ ഒന്നും ഇനി നടക്കുകയില്ല എന്ന് വ്യക്തമായിരിക്കുകയാണ്.


പാകിസ്താൻ താലിബാനെ തിരശീലക്കു പുറകിലൂടെ സഹായിക്കുമ്പോൾ തന്നെ , പാകിസ്ഥാൻ ഭീകരവാദത്തിന്റെ ഇരയാണെന്ന് അവകാശപ്പെട്ട് ലോക സർക്കാരുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു, അങ്ങനെ ഇസ്ലാമിക ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന്റെ പേരിൽ കോടിക്കണക്കിന് ഡോളർ ഫണ്ട് തട്ടിയെടുക്കുന്നു.


എന്നിരുന്നാലും, ഉപഭൂഖണ്ഡത്തിലെ 20-ഓളം വർഷത്തെ അനുഭവത്തിന് ശേഷം അമേരിക്ക ഒടുവിൽ പാക്കിസ്ഥാനെ നേർ വഴിയിലേക്ക് കൊണ്ട് വരികയും താലിബാനെ പിന്തുണയ്ക്കുന്നത് നിർത്താൻ നിർബന്ധിക്കുന്നതും ഒരു നടക്കാത്ത കാര്യം തന്നെയാണെന്ന് മനസിലാക്കിയിട്ടുണ്ട് , അതിനാൽ തന്നെ ബൈഡൻ ഭരണകൂടം ഇമ്രാൻ ഖാനുമായി ആശയവിനിമയം ഏതാണ്ട് മുഴുവനായും ഒഴിവാക്കിയിരിക്കുകയാണ്.


അമേരിക്കയുടെ ഇത്തരത്തിലുള്ള കരുണയില്ലാത്തതും വിട്ടു വീഴ്ച ചെയ്യാൻ തയ്യാറാവാത്തതുമായ നയം പാകിസ്താനെ അക്ഷരാർത്ഥത്തിൽ തന്നെ വിഷമിപ്പിച്ചു കൊണ്ടിരിക്കെ ഇതിനിടയിൽ യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ള മറ്റൊരു തിരിച്ചടി പാകിസ്ഥാനിലെ മുഴുവൻ രാഷ്ട്രീയ യന്ത്രങ്ങളെയും ഇളക്കിമറിച്ചിരിക്കുകയാണ് .


പാകിസ്ഥാന്റെ അഭിമാനത്തിന് തന്നെ ക്ഷതമേല്പിച്ച ഒരു റിപ്പോർട്ട് പ്രകാരം, ബ്രിട്ടീഷ് സർക്കാർ തയ്യാറാക്കിയ കോവിഡ് യാത്രാ പട്ടികയിൽ ഇന്ത്യയെ അവർ കുറച്ചു കൂടി ലളിതമായ ആമ്പർ ലിസ്റ്റിലേക്ക് നീക്കിയിരിക്കുകയാണ് , അതേസമയം പാകിസ്താനെ അവർ കടുപ്പമേറിയ റെഡ് ലിസ്റ്റിൽ നിലനിർത്തുകയും ചെയ്തു . വിഭജനം പക്ഷപാതപരമാണെന്ന് അവകാശപ്പെട്ട്, പാകിസ്താനിലെ ആരോഗ്യവിദഗ്ധനായ ഫൈസൽ സുൽത്താൻ യുകെയിലെ ആരോഗ്യ സെക്രട്ടറിക്ക് ഒരു കത്തെഴുതുകയും ഉണ്ടായി , അത് പാകിസ്താനിലെ മനുഷ്യാവകാശ മന്ത്രി ഷിറീൻ മസാരി ട്വിറ്ററിൽ പോസ്റ്റും ചെയ്തു.


യുകെയുടെ റെഡ് ലിസ്റ്റ് പ്രകാരം ബ്രിട്ടീഷ് നിവാസികൾക്കും ചില സ്റ്റുഡന്റ് വിസ ഉടമകൾക്കും മാത്രം അവർ സ്വന്തം രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുകയുളളൂ ,എന്നാൽ അവർക്കും സ്വന്തം ചിലവിൽ 1,750 പൗണ്ട് ചിലവിട്ടു കൊണ്ട് സർക്കാർ നിർബന്ധിത ഹോട്ടലിൽ 10 ദിവസത്തേക്ക് നിർബന്ധിത ക്വാറന്റൈൻ പാലിക്കൽ നിർബന്ധമാണ് .


അതേസമയം, ആമ്പർ ലിസ്റ്റിൽ ഉണ്ടായിരിക്കുക എന്നതിനർത്ഥം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ സർക്കാർ നടത്തുന്ന ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നാൽ 10 ദിവസത്തെ സ്വയം ഒറ്റപ്പെടലിന് വിധേയമാകുന്ന വിലാസം നൽകുന്നതിന് നിർബന്ധിത പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കണം എന്ന് മാത്രമേ ഉള്ളൂ .


പാക്കിസ്ഥാൻ എല്ലാ ഭാഗത്തുനിന്നും അപമാനിക്കപ്പെടുകയാണ്, പക്ഷേ അവരുടെ പരമോന്നത നേതാവ്, ഇമ്രാൻ ഖാൻ, രാജ്യത്തെ ഉള്ളിൽ നിന്ന് കെട്ടിപ്പടുക്കുന്നതിനുപകരം, അന്താരാഷ്ട്ര തലത്തിൽ പത്രപ്രവർത്തകർക്ക് മുന്നിൽ കരയുന്നതിന്റെ തിരക്കിലാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (5 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (6 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (6 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (6 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (6 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (6 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (6 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (7 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (7 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (7 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (8 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (8 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (8 hours ago)

Malayali Vartha Recommends