ഹെയ്തിയിൽ വൻ ഭൂകമ്പം; ഞെട്ടലോടെ അമേരിക്ക: ഈ രാജ്യങ്ങളിലും രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ സുനാമി മുന്നറിയിപ്പ്

ഹെയ്തിയിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ്... ഞെട്ടലോടെ രാജ്യം... ഹെയ്ത്തിയില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് ഹെയ്ത്തിയിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ്. ഹെയ്ത്തിയിലെ പോര്‍ട്ട് ഓഫ് പ്രിന്‍സില്‍ പ്രാദേശിക സമയം വൈകുന്നേരം 5.59 ഓടെയാണ് ഭൂകമ്പം അനുഭവപ്പെടുന്നത്.
ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ക്ക് വന്‍ കേടുപാടുകള്‍ സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായത്തെ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായിട്ടില്ല. അമേരിക്കയിലെ അലാസ്‌കയിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. വൈകുന്നേരം 5.27നാണ് ഇവിടെ ഭൂചലനം അനുഭവപ്പെട്ടത്.
അലാസ്‌കന്‍ മുനമ്ബില്‍ രണ്ടാഴ്ചയ്ക്ക് മുന്‍പും ഭൂകമ്ബമുണ്ടായി. അന്നും മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ മുന്നറിയിപ്പാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























