Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനിശ്ചിതത്വത്തിനൊടുവില്‍ എയര്‍ ഇന്ത്യ വിമാനം കാബൂള്‍ വിമാനത്താവളത്തിലിറങ്ങി; രണ്ട് മണിക്കൂറും ഇരുപത് മിനിട്ടും കൊണ്ട് കാബൂളിലെത്തേണ്ട വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് ലാന്‍ഡ് ചെയ്തത്

15 AUGUST 2021 06:49 PM IST
മലയാളി വാര്‍ത്ത

കൃത്യസമയത്ത് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം അനിശ്ചിതത്വത്തിനൊടുവില്‍ കാബൂള്‍ വിമാനത്താവളത്തിലിറങ്ങി. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള ക്ലിയറന്‍സ് ലഭിച്ചത്. ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെടുമ്പോളുള്ള സ്ഥിതിയായിരുന്നില്ല, വിമാനം കാബൂള്‍ വിമാനത്താവളത്തിലെത്തിയപ്പോളുണ്ടായിരുന്നത്.

രണ്ട് മണിക്കൂറും ഇരുപത് മിനിട്ടും കൊണ്ട് കാബൂളിലെത്തേണ്ട വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് ലാന്‍ഡ് ചെയ്തത്. താലിബാന്‍ സേന കാബൂളിലെത്തിയതോടെ ഉണ്ടായ അനിശ്ചിതത്വത്തില്‍ കാബൂള്‍ വിമാനത്താവള അധികൃതര്‍ക്കും എയര്‍ ഇന്ത്യ വിമാനത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനായില്ല.

 

 

കാബൂളിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരെ തിരിച്ചെത്തിക്കാന്‍ കൂടിയാണ് വിമാനം അയച്ചത്. കണ്ഡഹാറിലെയും മസര്‍ ഇ ഷെരീഫിലെയും കോണ്‍സുലേറ്റുകളിലെ ഉദ്യോഗസ്ഥര്‍ നാല് ആഴ്ച മുമ്പ് തന്നെ അഫ്ഗാന്‍ വിടുകയും കോണ്‍സുലേറ്റുകള്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.

എന്നാല്‍ അപ്പോഴും കാബൂളിലെ എംബസി അടക്കേണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കാബൂളിലെത്തിയ എഐ 243 ഫ്ലൈറ്റ് ഇപ്പോഴും കാബൂള്‍ വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് കാത്തിരിക്കുകയാണ്. എന്നാല്‍ എന്തുകൊണ്ടാണ് ക്ലിയറന്‍സ് ലഭിക്കാതിരുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. വിമാനത്താവളത്തില്‍ മറ്റൊരു വിമാനം ഉണ്ടായിരുന്നതാണ് കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (11 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (11 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (12 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (13 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (13 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (13 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (13 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (19 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (19 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (19 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (19 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (19 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (20 hours ago)

Malayali Vartha Recommends