അഫ്‌ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടു, വൈസ് പ്രസിഡന്റും പലായനം ചെയ്തതായി സൂചന; എവിടേയക്കാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് സംബന്ധിച്ച് ഔദ്യോഗിക വിവരം പുറത്ത് വന്നിട്ടില്ല

അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടു. താജിക്കിസ്താനിലേക്ക് ഗനി കടന്നുവെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.. ഗനിക്കൊപ്പം അദ്ദേഹത്തിന്‍റെ വിശ്വസ്തരും രാജ്യം വിട്ടുവെന്നാണ് റിപ്പോര്‍ട്ട്. എവിടേയക്കാണ്
ഇവര്‍ രക്ഷപ്പെട്ടതെന്ന് സംബന്ധിച്ച് ഔദ്യോഗിക വിവരം പുറത്ത് വിട്ടിട്ടില്ല. കാബൂള്‍ എല്ലാ വശത്ത് നിന്നും വളയപ്പെട്ടതോടെ അധികാരം താലിബാന് കൈമാറാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
അതേസമയം അഫ്ഗാനിസ്താന്‍ തലസ്ഥാന നഗരമായ കാബൂള്‍ താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തു. ആഭ്യന്തരവകുപ്പും സായുധ സേനയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കാബൂള്‍ സുരക്ഷിതമെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗാനയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം ബല പ്രയോഗത്തിലൂടെ കാബൂള്‍ കീഴടക്കാന്‍ പദ്ധതിയില്ലെന്നാണ് താലിബാന്‍ വക്താക്കള്‍ വ്യക്തമാക്കുന്നത്. ഇപ്പോള്‍ 34 പ്രവിശ്യകളില്‍ 22എണ്ണത്തില്‍ അധികവും താലിബാന്റെ നിയന്ത്രണത്തിലാണ്.
https://www.facebook.com/Malayalivartha

























