'താലിബാന്‍ നഗരത്തിലെത്തിയിരിക്കുന്നു. ഞങ്ങള്‍ ഓടി രക്ഷപ്പെടുകയാണ്. ഇത് ഭയപ്പെടുന്ന ഒരു സിനിമയിലെ രംഗമല്ല. കാബൂളിലെ യാഥാര്‍ത്ഥ്യമാണ്...' താലിബാന്റെ നരനായിട്ടിനെ കുറിച്ച് സഹ്‌റ എഴുതിയ കത്തിന് പിന്നാലെ വൈറലായി മറ്റിരു വീഡിയോ

അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം പൂർണമായും താലിബാൻ ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ അഫ്ഗാനിസ്താനില്‍ ഇപ്പോള്‍ നടക്കുന്നതെന്തെന്ന് ലോകത്തോട് ഒരു കത്തിലൂടെ വിളിച്ചു പറഞ്ഞ അഫ്ഗാന്‍ സിനിമാ സംവിധായികയും നിര്‍മ്മാതാവുമായ സഹ്‌റാ കരീമിയുടെ പുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയാവുന്നു.
കാബൂളിലെത്തിയിരിക്കുന്ന താലിബാനെ ഭയന്ന് ശ്രമപ്പെട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സഹ്‌റാ കരിമിയെയാണ് പുതിയ വീഡിയോയില്‍ കാണുവാൻ സാധിക്കുന്നത്. 'താലിബാന്‍ നഗരത്തിലെത്തിയിരിക്കുന്നു. ഞങ്ങള്‍ ഓടി രക്ഷപ്പെടുകയാണ്. ഇത് ഭയപ്പെടുന്ന ഒരു സിനിമയിലെ രംഗമല്ല. കാബൂളിലെ യാഥാര്‍ത്ഥ്യമാണ്,' എന്നും വീഡിയോയില്‍ സഹ്‌റാ കരിമി പറയുകയാണ്.
അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന താലിബാന്റെ നരനായിട്ടിനെ കുറിച്ച് സഹ്‌റ എഴുതിയ കത്ത് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിരുന്നു. ലോകത്തെ ചലച്ചിത്ര സമൂഹങ്ങള്‍ക്കും സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്കുമായാണ് സഹ്‌റ ഈ കത്തെഴുതിയിരുന്നത്.
https://www.facebook.com/Malayalivartha

























