243 അഫ്ഗാന്‍ പൗരന്മാര്‍ക്കും കുടുംബത്തിനും അഭയം നല്‍കുമെന്ന് പോര്‍ച്ചുഗല്‍; അഫ്ഗാന്‍ പൗരന്മാരെ ഒഴിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് പ്രതിരോധമന്ത്രി

പോര്‍ച്ചുഗീസ് സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 243 അഫ്ഗാന്‍ പൗരന്മാര്‍ക്കും അവരുടെ കുടുംബത്തിനും അഭയം നല്‍കുമെന്ന് പോര്‍ച്ചുഗല്‍. പോര്‍ച്ചുഗല്‍ പ്രതിരോധ മന്ത്രി ജോ ഗോമെസ് ക്രേവിനോ ആണ് ഇക്കാര്യം അറിയിച്ചത്. നാറ്റോയുടെ നേതൃത്വത്തില്‍ അഫ്ഗാന്‍ പൗരന്മാരെ ഒഴിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും പ്രതിരോധമന്ത്രി അറിയിച്ചു.
ആളുകളെ ഒഴിപ്പിക്കാനുള്ള സൈനികശേഷി പോര്‍ച്ചുഗലിന് ഇല്ലാത്തതിനാലാണ് നാറ്റോ ഒഴിപ്പിക്കല്‍ നടപടികള്‍ ഏകോപിപ്പിക്കുന്നത്. കാബൂള്‍ വിമാനത്താവളത്തില്‍ പോര്‍ച്ചുഗീസ് സൈന്യവും നാറ്റോ ദൗത്യത്തില്‍ പങ്കാളികളായിട്ടുണ്ട്. പോര്‍ച്ചുഗല്‍ പൗരന്മാര്‍ ആരും തന്നെ അഫ്ഗാനിസ്ഥാനില്‍ ഇല്ലെന്നാണ് വിവരം എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























