ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ അടച്ച കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു....

ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ അടച്ച കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. ചൊവ്വാഴ്ച പുലര്‍ച്ചയോടെ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി അമേരിക്കന്‍ സൈനിക ജനറല്‍ ഹാങ്ക് ടെയ്ലര്‍ അറിയിച്ചു.
സൈനികരുമായി സി-17 വിമാനം കാബൂള്‍ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇറങ്ങി. സൈനികരുമായുള്ള രണ്ടാമത്തെ വിമാനം ഉടന്‍ തന്നെ ഇവിടേയ്ക്ക് എത്തുമെന്നും അദ്ദേഹം അറിയിച്ചു.
വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായാണ് സൈന്യത്തെ എത്തിക്കുന്നത്. തിങ്കളാഴ്ച ജനങ്ങള്‍ തള്ളിക്കയറിയതോടെയാണ് വിമാനത്താവളം അമേരിക്ക അടച്ചത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ നിയന്ത്രണത്തിലല്ലാത്ത ഏക പ്രദേശമാണ് കാബൂള്‍ വിമാനത്താവളം.
അമേരിക്കന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഈ വിമാനത്താവളം അഫ്ഗാനിസ്ഥാനില്‍നിന്നു പുറത്തേക്കുള്ള ഏക മാര്‍ഗമാണ്. വിമാനത്താവളത്തിനു പുറത്ത് പ്രവേശനം കാത്ത് പതിനായിരങ്ങളാണു നില്‍ക്കുന്നത്.
അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഭീകരര്‍ പിടിച്ചടക്കിയതോടെ രാജ്യത്തുനിന്നും പുറത്തുകടക്കാന്‍ ജനങ്ങള്‍ വഴിതേടുകയായിരുന്നു. തിങ്കളാഴ്ച കാബൂള്‍ വിമാനത്താവളത്തില്‍ ആയിരങ്ങളാണു രാജ്യം വിടാന്‍ എത്തിയത്.
"
https://www.facebook.com/Malayalivartha


























