ഇത് അവിശ്വസനീയം; വിജയം ആഘോഷിക്കാൻ കാബൂളില്‍ താലിബാന്‍ ഭീകരര്‍ ഒരു അമ്യൂസ്മെന്റ് പാര്‍ക്കിൽ റൈഡുകള്‍ എന്‍ജോയ് ചെയ്യുന്നു, മറുഭാഗത്ത് എങ്ങനെയെങ്കിലും രാജ്യത്തിന് പുറത്തുകടക്കാന്‍ ശ്രമിക്കുന്ന ജനങ്ങൾ

ലോകത്തെ പോലും ഞെട്ടലിലാഴ്ത്തിയാണ് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വരുന്നത്. അഫ്‌നാനിസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്നത് അവിശ്വസനീയ കാര്യങ്ങള്ളാണ്. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതോടെ എങ്ങനെയെങ്കിലും രാജ്യത്തിന് പുറത്തുകടക്കാന്‍ ശ്രമിക്കുകയാണ് സാധാരണക്കാരായ ജനങ്ങൾ. എന്നാല്‍ മറുഭാഗത്ത് അവിടെ താലിബാന്‍ ഭീകരര്‍ അവരുടെ വിജയം ആഘോഷിക്കുന്ന തിരക്കിലുമാണ്.
'യുദ്ധം ജയിച്ചു, തേടിയത് ഞങ്ങള്‍ നേടി, രാജ്യത്തിന്റേയും ജനങ്ങളുടേയും സ്വാതന്ത്ര്യമാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. യുദ്ധം ജയിക്കുക എന്നത് ആഹ്ളാദിക്കേണ്ടതിന്റേയും ആഘോഷിക്കേണ്ടതിന്റേയും സന്ദര്‍ഭം തന്നെയാണ്' - അഫ്ഗാനിസ്താനില്‍ ആധിപത്യം ഉറപ്പിച്ച ശേഷം താലിബാന്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
പിന്നാലെ കാബൂളില്‍ താലിബാന്‍ ഭീകരര്‍ ഒരു അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡുകള്‍ എന്‍ജോയ് ചെയ്യുന്നതിന്റെ വീഡിയോ ഹമീദ് ഷാലിസി എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കു വെച്ചിരിക്കുകയാണ്. പാര്‍ക്കിലെ കാറുകളില്‍ കുട്ടികളെ പോലെ സന്തോഷിക്കുന്നത് വീഡിയോയില്‍ കാണാൻ സാധിക്കുന്നതാണ്.
അതോടൊപ്പം തന്നെ റൈഡില്‍ മുഴുകുന്നവരില്‍ ചിലരുടെ പക്കല്‍ തോക്കുകളുമുണ്ട്. ഹമീദ് ഷാലിസി പങ്കു വെച്ച മറ്റൊരു വീഡിയോയില്‍ പാര്‍ക്കിലെ കളിക്കുതിരകളില്‍ ഇടം പിടിച്ച് ആഹ്ലാദിക്കുന്നവരുമുണ്ട്.
https://www.facebook.com/Malayalivartha























