സെക്‌സിലേര്‍പ്പെടുന്നതിന് മുമ്പ് യുവാവ് കാട്ടിയ പരീക്ഷണം അല്പം കടന്നു പോയി... ജനനേന്ദ്രിയത്തില്‍ പയറുമണികള്‍ കുടുങ്ങി യുവാവിന് പണികിട്ടി

യുവാക്കളുടെ സാഹസങ്ങളും പരീക്ഷണങ്ങളും അതിരുകടക്കുകയാണ് എന്നത് ഈ സംഭവത്തോടെ വ്യക്തമാകുകയാണ്. ജനനേന്ദ്രിയത്തില്‍ പയറുമണികള്‍ കുടുങ്ങിയ 30കാരന്റെ ജീവന്‍ രക്ഷിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. ലൈംഗികബന്ധത്തില്‍ ഏര്‍പെടുമ്‌ബോള്‍ സ്ഖലനം വഴി പുറത്തുപോകുമെന്ന് കരുതി യുവാവ് തന്നെയാണ് പയറുമണികള്‍ കടത്തിവിട്ടത്. എന്നാല്‍ അവ പുറത്തുപോകാതെ ലിംഗത്തില്‍ തന്നെ കുടുങ്ങുകയായിരുന്നു.
ന്യൂയോര്‍ക് പോസ്റ്റ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട് ചെയ്തത്. പയറുമണികള്‍ പുറത്തുപോകാത്തതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട യുവാവ് ഉടന്‍ തന്നെ നീളമുള്ള വസ്തുകൊണ്ടു തിരികെ എടുക്കാന്‍ ശ്രമിച്ചു എങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തുകയായിരുന്നു. മുന്‍പും താന്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞു. എന്നാല്‍ അന്നൊന്നും ഇത്രയധികം പയറുമണികള്‍ കടത്തിയിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞു. ഏഴു മില്ലിമീറ്റര്‍ വലുപ്പമുള്ള ആറ് പയറുമണികളാണ് സ്‌കാനിങ്ങില്‍ കണ്ടെത്തിയത്. ഇതില്‍ ഒരെണ്ണം മൂത്രസഞ്ചിയിലേക്കും കടന്നിരുന്നു.
തുടര്‍ന്ന് മരവിക്കാനുള്ള ക്രീം പുരട്ടിയ ശേഷം ഡോക്ടര്‍മാര്‍ ഇവ ജനനേന്ദ്രിയത്തിന് പുറത്തെത്തിക്കുകയായിരുന്നു. എന്നിട്ടും പുറത്തെത്താത്ത പയറുമണികള്‍ ട്യൂബ് കടത്തിവിട്ടു പുറത്തിറക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























