അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന 400 ഇന്ത്യക്കാരെ അടിയന്തരമായി നാട്ടിലെത്തിക്കാന്‍ അമേരിക്കയുടെ സഹായം തേടി ഇന്ത്യ; ഇന്ത്യയുമായുള്ള വ്യാപാര ബന്ധം റദ്ദാക്കി താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന 400 ഇന്ത്യക്കാരെ അടിയന്തരമായി നാട്ടിലെത്തിക്കാന്‍ അമേരിക്കയുടെ സഹായം തേടി വിദേശകാര്യമന്ത്രാലയം. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന 1650ലധികം പേരാണ് ഇന്ത്യയിലേക്ക് വരാനായി വദേശകാര്യമന്ത്രാലയത്തിന് അപേക്ഷ നല്‍കിയത്.
കാബൂള്‍ വിമാനത്താവളം യുഎസ് സേന നിയന്ത്രണത്തിലുള്ളതിനാല്‍ വ്യോമസേന വിമാനം സര്‍വീസ് അനുമതിക്കായി കാത്തിരിക്കുകയാണ്. ചെക്ക് പോസ്റ്റുകളില്‍ ഇന്ത്യക്കാരെ തടയുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ താലിബാനുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.
അതേസമയം താലിബാന്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം റദ്ദാക്കി. ചരക്ക് പാതകള്‍ അടച്ചതോടെ കയറ്റുമതിയും ഇറക്കുമതിയും നിലച്ചു. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ 9,989 കോടി രൂപയുടെ വ്യാപാര ഇടപാട് ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























