ബലൂചിസ്താനിൽ സ്ഫോടനം; രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരിക്ക്

പാകിസ്താനിലെ ബലൂചിസ്താനില്‍ എക്‌സപ്രസ്‌വേയുടെ സമീപമുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് മരണം. കൊല്ലപ്പെട്ടവര്‍ രണ്ടും കുട്ടികളാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. സ്‌ഫോടനകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ബലൂചിസ്താനിലെ ഗ്വാദര്‍ ജില്ലയിലാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് പാകിസ്താന്‍ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
ഗ്വാദര്‍ എക്‌സ്പ്രസ്‌വേ പദ്ധതിയുടെ ഭാഗമായി ചൈനീസ് സ്വദേശികളുടെ സംഘം പ്രവര്‍ത്തിച്ചിരുന്നു. സംഘത്തില്‍ ഒരാള്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസം ദാസു ഹൈഡ്രോ പദ്ധതിക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഒമ്ബത് ചൈനീസ് സ്വദേശികള്‍ക്കും നാല് പാകിസ്താന്‍ പൗരന്മാര്‍ക്കും ജീവഹാനി സംഭവിച്ചിരുന്നു.
https://www.facebook.com/Malayalivartha
























