ആ വാർത്ത വ്യാജം! പ്രതികരണവുമായി അഫ്ഗാൻ: 'ഉടുവസ്ത്രം മാറാനാകാതെ നാടുവിടുകയായിരുന്നു'; അഫ്ഗാന് പ്രസിഡന്‍റിനെ കുറിച്ച് ഉപദേഷ്ടാവ്

കഴിഞ്ഞ ദിവസങ്ങളിൽ അഫ്ഗാനുമായി ബന്ധപ്പെട്ട പ്രചരിച്ച വാർത്തകളിൽ ഒന്നായിരുന്നു അഫ്ഗാന് പ്രസിഡന്‍റ് അശ്റഫ് ഗനി രാജ്യം വിട്ടത് നാലു കാറ് നിറയെ പണവും വിലപിടിപ്പുള്ള മറ്റു വസ്തുക്കളുമായിട്ടാണെന്നായിരുന്നു.
ഇത്തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചത് റഷ്യ ആയിരുന്നു. ഇപ്പോഴിതാ, ഇത്തരം വാദങ്ങൾ ഉപേക്ഷിച്ചിരിക്കുകയാണ് അഫ്ഗാൻ ഉപദേഷ്ട്ടാവ്. ഗനിക്കെതിരെ രാജ്യത്ത് കടുത്ത എതിര്‍പ് ഉയരുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ടോടെയാണ് താലിബാന്‍ അഫ്ഗാനിസ്താനില്‍ മിന്നൽ ആക്രമണത്തിൽ എത്തിയത്. അത്രയെളുപ്പം എല്ലാം വീഴുമെന്ന് പ്രതീക്ഷിക്കാതിരുന്ന ഗനി ഞായറാഴ്ച രാജ്യം വിടുകയായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഉപദേശകന്‍ വ്യക്തമാക്കി. ഉടുവസ്ത്രം മാറാന്‍ പോലും നില്‍ക്കാതെയായിരുന്നു കിട്ടിയ വിമാനത്തിലായിരുന്നു നാടുവിട്ടത്.
താലിബാനുമായി ബന്ധമുള്ള ഒരാള്‍ കാബൂളില്‍ ഗനിയെ കണ്ട് സര്‍ക്കാര്‍ കീഴടങ്ങണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. അതോടെ പന്തികേടു തോന്നി ഇനിയും നില്‍ക്കുന്നത് ജീവന്‍ അപകടത്തിലാക്കുമെന്ന് കണ്ടാണ് തീരുമാനമെടുക്കേണ്ടിവന്നതെന്നും അദ്ദേഹം പറയുന്നു.
താലിബാനുമായി യു.എസ് ഉണ്ടാക്കിയ കരാര്‍ പ്രകാരം അശ്റഫ് ഗനി രാജിവെച്ച് കൂട്ടുഭരണം സ്ഥാപിക്കാനായിരുന്നു തീരുമാനം.
https://www.facebook.com/Malayalivartha
























