ആവശ്യമെന്നു കണ്ടാല്‍ താലിബാനൊപ്പം മുന്നോട്ടുപോകുമെന്ന് ഉറപ്പുനല്‍കുകയാണ്! കാബൂള്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവരുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

താലിബാനുമായി സഹകരിക്കാൻ ഉറപ്പുനൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി... മാധ്യമങ്ങളെ കണ്ടു സംസാരിക്കുന്നതിനിടയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇക്കാര്യം വ്യക്തമാക്കി.
''അഫ്ഗാനിസ്താന് വിഷയത്തില്‍ പരിഹാരം കണ്ടെത്താനുള്ള രാഷ്ട്രീയ, നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി ആവശ്യമെന്നു കണ്ടാല്‍ താലിബാനൊപ്പം മുന്നോട്ടുപോകുമെന്ന് ഉറപ്പുനല്‍കുകയാണ്''- ജോണ്‍സണ്‍ വെള്ളിയാഴ്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കാബൂള്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവരുന്നതായും ശാന്തമാകുന്നതിന്‍റെ ലക്ഷണം കാണുന്നതായും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടീഷ് പൗരന്മാരും അവര്‍ക്കൊപ്പമുണ്ടായിരുന്ന അഫ്ഗാനികളുമുള്‍പെടെ 2,000 പേരെയാണ് ഇതുവരെയായി ബ്രിട്ടന്‍ രക്ഷപ്പെടുത്തിയത്. മൊത്തം 20,000 അഫ്ഗാനികള്‍ക്ക് രാജ്യത്ത് പുനരധിവാസം നല്‍കുമെന്ന് ജോണ്‍സണ്‍ വാഗ്ദാനം നൽകുകയും ചെയ്തു.
https://www.facebook.com/Malayalivartha
























