പാകിസ്ഥാനില്‍ ടിക്ക് ടോക് താരത്തെ റിക്ഷയില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ച് യുവാവ്; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

പാകിസ്ഥാനിലെ ഒരു പാര്‍ക്കില്‍ വെച്ച് ടിക്ക് ടോക്ക് താരമായ സ്ത്രീയെ പുരുഷന്മാരുടെ ഒരു കൂട്ടം ആക്രമിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
സംഭവത്തില്‍ 400 പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇപ്പോള്‍ ഇതാ, സമാനമായ മറ്റൊരു സംഭവമാണ് ഇവിടെ നിന്നും പുറത്തു വരുന്നത്. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ലൈംഗികമായി ഉപദ്രവിക്കുന്ന യുവാവിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
പൊതുയിടത്തില്‍ വെച്ച് പരസ്യമായി ആണ് യുവാവ് സ്ത്രീയെ ഉപദ്രവിക്കുന്നത്. ഒരു റിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവതികളില്‍ ഒരാള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. തിരക്കേറിയ സ്ഥലമായിരുന്നിട്ട് കൂടെ വാഹനത്തിന്റെ ഫുട്ബോര്‍ഡിലേക്ക് ചാടികയറിയ യുവാവ് സമീപമിരുന്ന യുവതിയുടെ കവിളില്‍ ബലമായി ചുംബിക്കുന്നത് വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്.
https://www.facebook.com/Malayalivartha
























