അഫ്ഗാനില്‍ നിന്ന് കൂട്ടപ്പലായനം തുടരുന്നു; അതിര്‍ത്തിയിൽ 40 കിലോമീറ്റര്‍ ദൂരത്തിൽ സുരക്ഷാ വേലി നിർമ്മിച്ച് ഗ്രീസ്

താലിബാന്‍ അധികാരം പിടിച്ചതോടെ അഫ്ഗാനില്‍ കൂട്ടപ്പലായനം തുടരുന്നു.ഇതേതുടര്‍ന്ന് അഭയാര്‍ഥി പ്രവാഹം തടയാന്‍ 40 കിലോമീറ്റര്‍ വേലി തീര്‍ത്ത് ഗ്രീസ്. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന എവ്‌റസിലാണ് സുരക്ഷാവേലി തീര്‍ത്തത്.സുരക്ഷാവേലിക്കൊപ്പം നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്.
ഗ്രീക് സുരക്ഷാ മന്ത്രി മിക്കാലിസ് ക്രിസോകോയിഡിസ് കഴിഞ്ഞ ദിവസം അതിര്‍ത്തി പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. രാജ്യത്തിന്റെയും ഗ്രീക്ക് പൗരന്മാരുടെയും സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നന്നും, ഞങ്ങളുടെ അതിര്‍ഥി ലംഘിക്കാനാവില്ലെന്നം അദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























