ഡെൽറ്റാ വകഭേദം അതിവേഗം പടർന്നു പിടിക്കുന്നു! കൊവിഡ് രണ്ടാം ഡോസ് സ്വീകരിച്ച് 40 വയസ്സ് കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ച് ഇസ്രായേൽ

ലോകത്താകമാനം ഡെൽറ്റ വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ നൽകി ഇസ്രായേൽ... കൂടാതെ കൊവിഡ് രണ്ടാം ഡോസ് സ്വീകരിച്ച് 40 വയസ്സ് കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ഇസ്രയേല്‍ തീരുമാനമെടുത്തു.
ആദ്യകടമ്പ എന്ന നിലയിൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് മൂന്നാം ഡോസ് സ്വീകരിച്ചു. രാജ്യത്തെ 93 ലക്ഷം ജനങ്ങളില്‍ 59 ലക്ഷം പേര്‍ക്ക് ആദ്യഡോസ് കുത്തിവയ്പ് നൽകിയതാണ്.
54 ലക്ഷം പേര്‍ രണ്ട് ഡോസും എടുത്തവരാണ്. 13 ലക്ഷം പേര്‍ക്ക് ഇതിനകം ബൂസ്റ്റര്‍ ഡോസ് നല്‍കി കഴിഞ്ഞു. കൊവിഡ് കേസുകള്‍ കൂടിയതോടെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നല്‍കുകയും ചെയ്തു. വെള്ളിയാഴ്ച കൊവി!ഡ് പോസിറ്റീവായ കേസുകളുടെ എണ്ണം 5.5 ശതമാനമായിരുന്നുവെന്ന് ഗവൺമെൻറ് കണക്കുകളിൽ രേഖപ്പെടുത്തുന്നു.
രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിരുന്നു. ഡെല്‍റ്റ വേരിയന്റ് അതിവേഗം പടര്‍ന്ന് പിടിക്കുന്നതിനാലാണ് ഈ തീരുമാനമെന്ന് യുഎസ് റെഗുലേറ്റര്‍മാര്‍ അറിയിച്ചു..
https://www.facebook.com/Malayalivartha























