ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി കടന്നു; കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് അഞ്ചര ലക്ഷത്തിലധികം കേസുകള്‍

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷം കടന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 അഞ്ചര ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. കൂടാതെ 44.35 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ ഒരു കോടി എഴുപത്തിയൊന്‍പത് ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന അമേരിക്കയില്‍ തൊണ്ണൂറായിരത്തോളം പേര്‍ക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി എണ്‍പത്തിയഞ്ച് ലക്ഷമായി ഉയരുകയുണ്ടായിക്. 6.44 ലക്ഷം പേര്‍ മരിച്ചു.
അതോടപ്പം തന്നെ ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 34,457 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. 375 പേര്‍ മരിച്ചു.കഴിഞ്ഞ 151 ദിവസങ്ങള്‍ക്കിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. നിലവില്‍ 3.61 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 57.61 കോടി ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു.
https://www.facebook.com/Malayalivartha























