കിഴക്കന്‍ മെക്‌സിക്കോയിലുണ്ടായ ഗ്രേസ് ചുഴലിക്കാറ്റില്‍ എട്ട് മരണം.... മൂന്നു പേരെ കാണാതായി.... മണിക്കൂറില്‍ 205 കിലോമീറ്റര്‍ വേഗതയിലാണ് വീശിയടിച്ചത്

കിഴക്കന്‍ മെക്‌സിക്കോയിലുണ്ടായ ഗ്രേസ് ചുഴലിക്കാറ്റില്‍ എട്ട് പേര്‍ മരിച്ചു. മൂന്നു പേരെ കാണാതായി. മേഖലയില്‍ അടുത്തിടെയുണ്ടായ രണ്ടാമത്തെ ചുഴലിക്കാറ്റായ ഗ്രേസ്, മണിക്കൂറില്‍ 205 കിലോമീറ്റര്‍ വേഗതയിലാണ് വീശിയടിച്ചത്.
ഇതേതുടര്‍ന്ന്, വെരാക്രൂസിലെ 20 ലധികം മുനിസിപ്പാലിറ്റികളില്‍ വെള്ളപ്പൊക്കമുണ്ടായി. റോഡുകള്‍ തകര്‍ന്നു. നിരവധി വീടുകളും വെള്ളത്തിനടിയിലായി.
പോലീസിന്റെയും മെക്‌സിക്കന്‍ ആര്‍മിയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha























