കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു

കോവിഡ് ബാധിച്ച് ചികില്‍സയിലിരുന്ന തൃശൂര്‍ സ്വദേശി ഒമാനിലെ സൂറില്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ മതിലകം വള്ളിവട്ടം സ്വദേശി അകളിപറമ്പില്‍ അയ്യപ്പന്‍ കുഞ്ഞിന്റെ മകന്‍ രാജന്‍ (55) ആണ് മരിച്ചത്.
സൂറില്‍ കോഫി ഷോപ്പ് നടത്തി വന്നിരുന്ന രാജനെ അസുഖത്തെ തുടര്‍ന്ന് ജൂലൈ 17നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ ആയിരുന്നു. മാതാവ്: കുഞ്ഞിക്കാളി. ഭാര്യ: സീന രാജന്‍. മക്കള്‍: നയന, നിവേദ്യ. സഹോദരന്‍ അനില്‍ കുമാര്‍ സൂറില്‍ കോഫി ഷോപ്പ് നടത്തുകയാണ്.
https://www.facebook.com/Malayalivartha























