പിസയില്‍ ഇരുമ്പ് ആണികള്‍, നട്ടുകള്‍, ബോള്‍ട്ടുകള്‍ എന്നിവ കണ്ടെത്തി; പണം തിരികെ നല്‍കി വിവാദത്തില്‍ നിന്നും തടിയൂരി ഡോമിനോസ്

ഡോമിനോസില്‍ നിന്ന് പിസ ഓര്‍ഡര്‍ ചെയ്ത യുണൈറ്റഡ് ബ്രിട്ടീഷ് വനിതയ്ക്ക് അടുത്തിടെ ഉണ്ടായ അനുഭവം ഞെട്ടലുളവാക്കുന്നതാണ്. യുകെയിലെ ലങ്കാഷയറിലെ ഡോമിനോസില്‍ നിന്ന് താന്‍ ഓര്‍ഡര്‍ ചെയ്തതനുസരിച്ച് തനിക്കു കിട്ടിയ പിസ്സ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ അവര്‍ ഞെട്ടിപ്പോയി.
ജെമ്മ ബാര്‍ട്ടണ്‍ എന്ന വനിതയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഗ്ലോബല്‍ ഫാസ്റ്റ് ഫുഡ് ശൃംഖലയായ ഡൊമിനോസിന്റെ ബ്രിട്ടനിലെ തോണ്‍ടണ്‍-ക്ലീവലീസ് ബ്രാഞ്ചില്‍ നിന്നാണ് ജെമ്മ ബാര്‍ട്ടണ്‍ ഒരു വലിയ ചിക്കന്‍ പിസ്സ ഓര്‍ഡര്‍ ചെയ്തത്.പെട്ടി തുറന്ന ജെമ്മ ബാര്‍ട്ടണ്‍ പിസ കണ്ട് ഞെട്ടി. ഇരുമ്പ് ആണികള്‍, നട്ടുകള്‍, ബോള്‍ട്ടുകള്‍ എന്നിവ മറ്റ് ടോപ്പിംഗുകളൊടൊപ്പം പിസ്സയില്‍ നിന്ന് അവര്‍ കണ്ടെത്തുകയായിരുന്നു.
മെട്രോ യുകെയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ബാര്‍ട്ടന്‍ ഉടന്‍ തന്നെ റെസ്റ്റോറന്റിന്റെ നമ്പര്‍ ഡയല്‍ ചെയ്യുകയും അവര്‍ അവിടെ പരാതിപ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റു മനസ്സിലാക്കിയ സ്റ്റോര്‍ സ്റ്റോര്‍ പെട്ടെന്ന് തന്നെ അവരുടെ തെറ്റിന് ക്ഷമ ചോദിക്കുകയും ബാര്‍ട്ടന്റെ അക്കൗണ്ടിലേക്ക് പിസയുടെ പണം റീഫണ്ട് നല്‍കുകയും ചെയ്തു. ഉപഭോക്താവിന്റെ സംതൃപ്തിയും സുരക്ഷയും തങ്ങള്‍ വളരെ ഗൗരവമായി എടുക്കുന്നുവെന്ന്
പറഞ്ഞുകൊണ്ട് ഡൊമിനോസ് ഒരു പ്രസ്താവന പുറപ്പെടുവിക്കുകയും, "ഇത്തരത്തിലുള്ള സംഭവങ്ങള്‍ വളരെ അപൂര്‍വ്വമാണെന്ന്" അറിയിക്കുകയും ചെയ്തു. പിന്നീട്, ബാര്‍ട്ടണ്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ 'ദയവായി ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ദയവായി നിങ്ങളുടെ പിസ്സ പരിശോധിക്കുക" എന്ന തലക്കെട്ടോടുകൂടി പിസ്സയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.
"ഞാനോ മറ്റാരെങ്കിലുമോ ഇവ കഴിച്ചിരുന്നെങ്കിലുള്ള ആ അവസ്ഥയോര്‍ത്തു നോക്കൂ.... ഞാനത് ഓര്‍ക്കാനേ ഇഷ്ടപ്പെടുന്നില്ല,' ജെമ്മ ബാര്‍ട്ടണ്‍ പറയുന്നു. അവര്‍ തന്റെ ഈ പോസ്റ്റില്‍ ഭക്ഷ്യ സുരക്ഷാ ഏജന്‍സിയെ ടാഗ് ചെയ്യുകയുണ്ടായി.
സംഭവം നടന്നത് ജൂലൈ മാസം ആണെന്നും ജെമ്മാ ബാര്‍ട്ടണ് മുഴുവന്‍ തുകയും റീഫണ്ട് നല്‍കിയതായും അവര്‍ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ റെസ്റ്റോറന്റ് ഔട്ട്ലെറ്റ് അറിയിച്ചു. തോണ്‍ടണ്‍-ക്ലീവ്‌ലീസിലെ പ്രസ്തുത ഔട്ട്‌ലെറ്റിന് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഈ ഭക്ഷ്യ ശൃംഖല പറയുന്നു.
എന്തായാലും, ജെമ്മയുടെ പോസ്റ്റ് ഇപ്പോഴും ധാരാളം ലൈക്കുകളും ഷെയറുകളും നേടിക്കൊണ്ട് വൈറലായി തുടരുകയാണ്. പിസയായാലും മറ്റേത് ഭക്ഷണ്‍ വസ്തുക്കളായാലും കണ്ടപാടെ വാരി വലിച്ചു തിന്നുന്ന ഭക്ഷണ പ്രേമികള്‍ ജാഗ്രത പാലിക്കുക!
ഡൊമിനോസ് പിസ്സ ഇന്‍ക്., ഡൊമിനോസ് എന്ന് ബ്രാന്‍ഡ് നെയിമില്‍ അറിയപ്പെടുന്നു, സി ഇഒ റിച്ചാര്‍ഡ് ആലിസന്റെ നേതൃത്വത്തില്‍ 1960 ല്‍ സ്ഥാപിതമായ ഒരു അമേരിക്കന്‍ ബഹുരാഷ്ട്ര പിസ്സ റെസ്റ്റോറന്റ് ശൃംഖലയാണിത്.യുഎസില്‍ 5,649, ഇന്ത്യയില്‍ 1,232, യുകെയില്‍ 1,094 എന്നിങ്ങനെ 2018 ലെ കണക്കനുസരിച്ച്, ഡൊമിനോസിന് ഏകദേശം 15,000 സ്റ്റോറുകള്‍ ഉണ്ട്.
https://www.facebook.com/Malayalivartha























