യു എസിന് താലിബാന്റെ അന്ത്യശാസനം; ആഗസ്റ്റ് 31നകം അഫ്ഗാനില്‍ നിന്ന് സേന പിന്മാറണം അല്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും

അഫ്ഗാനിസ്താനില്‍ നിന്നുള്ള സൈനിക പിന്മാറ്റം ആഗസ്റ്റ് 31നകം പൂര്‍ത്തിയാക്കണമെന്ന് യു എസിന് താലിബാന്റെ അന്ത്യശാസനം. സേന പിന്മാറ്റം നടത്തിയില്ലെങ്കില്‍ യു എസ് പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
അഫ്ഗാനിലെ രക്ഷാദൗത്യം ബുദ്ധിമുട്ടേറിയതും വേദനയുണ്ടാക്കുന്നതാണെന്നും അതിനാല്‍, സൈന്യത്തെ അഫ്ഗാനില്‍ നിന്ന് പിന്‍വലിക്കുന്നതിന് കാല താമസമുണ്ടാകുമെന്നും യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, അഫ്ഗാനിസ്താന്റെ ഒട്ടുമിക്ക പ്രദേശങ്ങളും താലിബാന്‍ വളരെ വേഗത്തില്‍ കീഴടക്കിയതിനെത്തുടര്‍ന്ന് അവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്.
എന്നാല്‍ അഫ്ഗാന്‍ വിടുന്നത് ആഗസ്റ്റ് 31ന് അപ്പുറത്തേക്ക് നീളുമെന്ന് വിദേശ രാജ്യങ്ങളുടെ സൈന്യങ്ങള്‍ അറിയിച്ചിട്ടില്ലെന്ന് നേരത്തെ താലിബാന്‍ പറഞ്ഞിരുന്നു. എന്തായാലും ബൈഡന്‍ ഭരണകൂടത്തിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ് താലിബാന്‍ ഇപ്പോള്‍.
https://www.facebook.com/Malayalivartha























