ജന്മദിനാഘോഷത്തിനിടെ കെട്ടിടത്തിന്റെ 12-ാം നിലയില്‍ നിന്നും താഴെ വീണ് ഒരു വയസ്സുകാരന് ദാരുണാന്ത്യം

ജന്മദിനാഘോഷത്തിനിടെ കെട്ടിടത്തിന്റെ 12-ാം നിലയില്‍ നിന്നും താഴെ വീണ് ഒരുവയസുകാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.
റിസ്വാന്‍ എന്നാണ് കുട്ടിയുടെ പേര്. മാതാപിതാക്കളും ബന്ധുക്കളും വീട് അലങ്കരിക്കുന്ന തിരക്കിലായിരുന്നു. അതിനിടെ കളിക്കുകയായിരുന്ന കുട്ടി മുറിയുടെ പുറത്തിറങ്ങുകയായിരുന്നു.
തുടര്‍ന്ന് കുട്ടി അബദ്ധത്തില്‍ താഴേക്ക് വീണു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരണം സംഭവിച്ചു.
"
https://www.facebook.com/Malayalivartha























