പതിനാറ് വയസിന് മുകളിലുള്ളവര്‍ക്ക് ഫൈസര്‍ ബയോണ്‍ടെക് കോവിഡ് വാക്സിന് നല്കാന് അനുമതി നൽകി യുഎഎസ്; 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് അടിയന്തര ഉപയോഗത്തിനും വാക്സിന് നല്‍കാം

രാജ്യത്ത് പതിനാറ് വയസിന് മുകളിലുള്ളവര്‍ക്ക് ഫൈസര്‍ ബയോണ്‍ടെക് കോവിഡ് വാക്സിന് നല്കാന് പൂര്‍ണാനുമതി നല്കി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് രംഗത്ത് എത്തിയിരിക്കുകയാണ്. രാജ്യത്ത് പൂര്‍ണാനുമതി ലഭിക്കുന്ന ആദ്യ കോവിഡ് വാക്സിനാണ് ഫൈസര്‍ ബയോണ്‍ടെക് കോവിഡ് വാക്സിന്.
12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് അടിയന്തര ഉപയോഗത്തിനും വാക്സിന് നല്‍കാമെന്നും അധികൃതർ അറിയിച്ചു. വാക്സിനെടുത്ത 44,000 പേരെ വിലയിരുത്തിയശേഷമാണ് അനുമതി നൽകിയത്. മൂന്നാഴ്ചത്തെ ഇടവേളയില്‍ വാക്സിനെടുക്കുന്നത് 91 ശതമാനവും ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍.
അതോടൊപ്പം തന്നെ കോവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക മുന്നേറ്റമാണിതെന്ന് എഫ്ഡിഎ കമ്മീഷണര്‍ ജാനെറ്റ് വുഡ്കോക്ക് പറഞ്ഞു. രാജ്യത്തെ 52 ശതമാനം പേര്‍ക്ക് ഇതുവരെ വാക്സിന് നല്‍കിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha























