Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

രക്ഷാദൗത്യ വിമാനത്തിൽ ജനിച്ച അഫ്ഗാൻ പെൺശിശുവിന് വിമാനത്തിന്റെ പേര്; റീച്ച്! ആശങ്കാഭരിതമായ നിമിഷങ്ങൾക്കൊടുവിൽ ഒടുവിൽ വിമാനത്തിനുള്ളിൽ തന്നെ ആ ഗർഭിണി ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു

26 AUGUST 2021 04:43 PM IST
മലയാളി വാര്‍ത്ത

More Stories...

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

അമേരിക്കയുടെ സൈന്യം പിന്മാറും മുന്നേ തന്നെ താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതോടെ കടുത്ത പ്രതിസന്ധിയാണ് രൂപപ്പെട്ടത്. പിന്നാലെ സുരക്ഷാസ്ഥാനത്തേക്ക് ജീവൻ കയ്യിലേന്തി രക്ഷപ്പെടുന്നവരുടെ കാഴ്ചയാണ് ലോകം കണ്ടത്. ഉള്ളുലയ്ക്കുന്ന വാർത്തകൾക്ക് പിന്നാലെ ഏവരെയും അമ്പരപ്പിലാഴ്ത്തുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നു കഴിഞ്ഞ ശനിയാഴ്ച അഭയാർഥികളുമായി ഉയർന്നു പൊങ്ങിയ യുഎസ് എയർഫോഴ്സിന്റെ ഗ്ലോബ്മാസ്റ്റർ സി 17 വിമാനത്തിൽ ഒരു യാത്രക്കാരി പൂർണ ഗർഭിണിയായിരുന്നു. ജർമനിയിലേക്കുള്ള അഭയാർഥിസംഘമായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ തന്നെ ഗർഭിണിക്ക് പ്രസവ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. രക്തസമ്മർദം ഉയർന്നു. അവർ തീർത്തും അവശയായിരുന്നു.

എന്നാൽ കാത്ത് നിൽക്കാതെ തന്നെ യുഎസ് അധികൃതർ ഉണർന്നു പ്രവർത്തിച്ചു. വിമാനത്തിലുണ്ടായിരുന്ന സൈനിക ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഗർഭിണിയെ സഹായിക്കാനായി ഓടിയെത്തുകയായിരുന്നു. ഗ്ലോബ്മാസ്റ്ററിന്റെ പൈലറ്റ് ഗർഭിണിയുടെ രക്തസമ്മർദം കുറയ്ക്കാനായി വിമാനം താഴ്ത്തി പറത്തി. യാത്രക്കാരായുണ്ടായിരുന്ന അഫ്ഗാൻ വനിതകൾ തങ്ങളുടെ സ്കാർഫുകൾ കൂട്ടിക്കെട്ടി ഗർഭിണിക്കൊരു പ്രസവമുറി ഒരുക്കുകയും ചെയ്തു... ആശങ്കാഭരിതമായ നിമിഷങ്ങൾക്കൊടുവിൽ ഒടുവിൽ വിമാനത്തിനുള്ളിൽ തന്നെ ആ ഗർഭിണി ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു.

അങ്ങനെ അഫ്ഗാനിൽ താലിബാൻ ആധിപത്യത്തെത്തുടർന്നുണ്ടായ സമാനതകളില്ലാത്ത കൂട്ടപ്പലായനത്തിന്റെയും പ്രതിസന്ധിയുടെയും ആശങ്കകളുടെയും കുത്തൊഴുക്കിൽ പ്രതീക്ഷയുടെ ഒരു നുറുങ്ങുവെളിച്ചമായും പ്രതീക്ഷയാണ് മാറി പെൺകുട്ടിയുടെ ജനനം . ലോകമെങ്ങും ആ അമ്മയുടെയും ശിശുവിന്റെയും ചിത്രങ്ങൾ ശ്രദ്ധനേടുകയും ചെയ്തു. ഇപ്പോൾ ആ പെൺകുട്ടിക്ക് പേരു നൽകിയിരിക്കുകയാണ് മാതാപിതാക്കൾ. ആശങ്കയുടെ തീക്കടലിൽ നിന്നു തങ്ങളെ രക്ഷിച്ച യുഎസ് എയർഫോഴ്സ് വിമാനത്തിന്റെ കോൾ സൈൻ റീച്ച് 828 എന്നാണെന്ന് അവർ ശ്രദ്ധിച്ചിരുന്നു. ആ പേര് തന്നെ തങ്ങളുടെ മകൾക്ക് അവർ നൽകി... പേര് റീച്ച്.

അതേസമയം സംഭവത്തിൽ അത്യാഹ്ലാദം രേഖപ്പെടുത്തിയ യുഎസ് വ്യോമസേനാ ജനറൽ ടോഡ് വോൾട്ടേഴ്സ് റീച്ചിനെ അഭിനന്ദിക്കുകയുണ്ടായി. റീച്ച് വളർന്നു വലുതായി, യുഎസ് പൗരത്വം നേടി, വ്യോമസേനയിൽ അംഗമായി തനിക്കു ജന്മമേകിയ വിമാനം തന്നെ പറത്താൻ ഇടവരട്ടെയെന്നു താൻ ആശിക്കുന്നതായി ടോഡ് വോൾട്ടേഴ്സ് പറയുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (18 minutes ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (19 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (25 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (31 minutes ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (35 minutes ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (40 minutes ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (45 minutes ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (1 hour ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (1 hour ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (2 hours ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (4 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (4 hours ago)

Malayali Vartha Recommends