ലോകം ഇനി താലിബാനെ ഭയക്കണമോ? ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അഫ്ഗാൻ സൈന്യം അന്ന് പിന്മാറിയത് ഇങ്ങനെ...

അഫ്ഗാന്‍ സൈന്യത്തില്‍ നിന്ന് പിടിച്ചെടുത്ത അമേരിക്കന്‍ നിര്‍മ്മിത സൈനിക ഹെലികോപ്റ്റര്‍ താലിബാന്‍ ഭീകരര്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്ന വീഡിയോ ദൃശ്യം പുറത്ത് വന്നിരിയക്കുകയാണ്.
അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങളും ഹെലികോപ്റ്റര്‍ ഉള്‍പ്പടെയുള്ള സൈനിക വാഹനങ്ങളും സ്വന്തമാക്കിയ താലിബാന്‍ മറ്റുള്ള ഭീകരന്മാരെക്കാള്‍ ഏറെ അപകടകാരികളാണെന്ന തരത്തിലെ വാർത്തകൾ പുറത്ത് വന്നിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പുറത്തുവന്ന ദൃശ്യം.
അജ്ഞാതമായ ഏതോ ഒരു എയര്‍ഫീല്‍ഡിലാണ് താലിബാന്റെ ടെസ്റ്റ് ഡ്രൈവ്. എയര്‍ഫീല്‍ഡില്‍ വൃത്താകൃതിയില്‍ ഹെലികോപ്റ്റര്‍ ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് വീക്ഷിച്ചുകൊണ്ട് ചില താലിബാന്‍ തീവ്രവാദികള്‍ നില്‍ക്കുന്നതും കാണാം.
എന്നാല്‍ ഹെലികോപ്റ്റര്‍ പറന്നുപൊങ്ങുന്നത് ദൃശ്യങ്ങളിലില്ല. വരാനിരിക്കുന്ന ആപത്ത് തിരിച്ചറിഞ്ഞ് തങ്ങളുടെ പക്കലുള്ള ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും ഉപയോഗിക്കാനാകാത്തവിധം കേടുവരുത്തിയശേഷമാണ് അഫ്ഗാന്‍ സൈന്യം പിന്‍വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍, താലിബാന്റെ കൈയില്‍ എത്രത്താേളം അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങള്‍ ഉണ്ടെന്നതിന്റെ ഒരു പൂര്‍ണ ചിത്രം ലഭ്യമല്ലെന്നാണ് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ കഴിഞ്ഞദിവസം പറഞ്ഞത്.
https://www.facebook.com/Malayalivartha























