താലിബാൻ കളി തുടങ്ങി! കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം; സംഭവം നടന്നത് വിവിധ രാഷ്ട്രങ്ങള്‍ തങ്ങളുടെ പൗരന്മാരെ ജന്മനാട്ടിലെത്തിക്കുന്നതിനുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ; ചാവേര്‍ ആക്രമണമെന്ന് സൂചന

അഫ്ഗാനിസ്ഥാനിൽ ചാവേർ ആക്രമണമെന്ന് സൂചന... കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വന്‍ സ്ഫോടനം. വിവിധ രാഷ്ട്രങ്ങള്‍ തങ്ങളുടെ പൗരന്മാരെ ജന്മനാട്ടിലെത്തിക്കുന്നതിനുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് സ്ഫോടനംനടന്നത്.
ബ്രിട്ടീഷ് സൈന്യം നിലയുറപ്പിച്ച ഗേറ്റിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. എത്രപേര്‍ക്ക് അപകടം സംഭവിച്ചുവെന്നത് വ്യക്തമല്ല. പരിക്കേറ്റവരില്‍ അഫ്ഗാന്‍ പൗരന്മാരുമുള്ളതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്താവളത്തിന് സമീപം വെടിവെയ്പ്പ് നടന്നതായും റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമാനത്താവളത്തില്‍ ഭീകരാക്രമണമുണ്ടായേക്കുമെന്ന് നേരത്തേ വിവിധ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha























