കിം കര്‍ദാഷിയാനുമായി സാമ്യമുള്ള അഫ്ഗാന്‍ സുന്ദരി ആര്യാന സയീദ്....

അഫ്ഗാനിസ്ഥാനിലെ പ്രശസ്ത പോപ്പ് താരങ്ങളില്‍ ഒരാളായ ആര്യാന സയീദിന് അമേരിക്കന്‍ റിയാലിറ്റി ഷോ അവതാകികയായ കിം കര്‍ദാഷിയനുമായി വളരെ സാമ്യമുണ്ട്. അതിനാല്‍ തന്നെ ആരാധകര്‍ ആര്യാനയെ പലപ്പോഴും അഫ്ഗാനിസ്ഥാന്റെ കിം കര്‍ദാഷിയാന്‍ എന്നാണ് വിളിക്കുന്നത്. താലിബാന്‍, അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചടക്കിയ ശേഷം ആര്യാനയും പ്രതിശ്രുത വരന്‍ ഹസിബ് സെയ്ദും അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്തതായി ആര്യാന അടുത്തിടെ പങ്കുവെച്ചിരുന്നു. അടുത്തിടെ അഫ്ഗാന്‍ ടെലിവിഷനിലെ ഒരു ഗാന മത്സര പരിപാടിയില്‍ വിധികര്‍ത്താവായി വന്ന ആര്യാന സയീദ് (36) കഴിഞ്ഞയാഴ്ച യുഎസ് കാര്‍ഗോ ജെറ്റ് വഴിയാണ് പോയതെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ സാധിച്ചവരില്‍ ആര്യാനയും ഉള്‍പ്പെടുന്നു. അവിശ്വസനീയമായതും ഞെട്ടല്‍ ഉളവാക്കുന്നതുമായ അവസ്ഥയിലാണ് താനെന്നാണ് ആര്യാന തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പറഞ്ഞു.
https://www.facebook.com/Malayalivartha























