അഫ്ഗാനിൽ സംഗീതത്തിന് വിലക്കേർപ്പെടുത്തി താലിബാൻ; പ്രാദേശിക ഗായകനെ വധിച്ച് താലിബാൻ തീവ്രവാദികൾ

താലിബാൻ എല്ലാ വിനോദപരിപാടികളും കരടാണ്. താലിബാൻ അഫ്ഗാനിസ്ഥാൻ ആക്രമിച്ച് കീഴടക്കിയപ്പോൾ നിരവധി കലാകാരന്മാരെ ക്രൂരമായി ഉപദ്രവിച്ച വിഡിയോകൾ നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ, സംഗീതം പോലുള്ള പരിപാടികൾക്കും വിലക്കേർപ്പെടുത്തുന്നു.
ഇത്തവണ ഭരണമേല്‍ക്കുന്നതിനു മുമ്പ് തന്നെ മുന്‍ വര്‍ഷങ്ങളില്‍ കണ്ടിരുന്ന താലിബാന്‍ ആയിരിക്കില്ല ഇത്തവണത്തേത് എന്ന നേതാക്കള്‍ തന്നെ അഫ്‌ഗാന്‍ ജനങ്ങള്‍ക്കും ലോകരാഷ്ട്രങ്ങള്‍ക്കും ഉറപ്പു നല്കിയതുമാണ്.
എന്നാല്‍ താലിബാന്റെ ആ ഉറപ്പില്‍ വലിയ കാര്യമില്ലെന്ന സ്ഥിതിയിലാണ് കാര്യങ്ങളുടെ പോക്ക്. അഫ്‌ഗാനിസ്ഥാനില്‍ നിന്ന് ലഭിക്കുന്ന പുതിയ വിവരങ്ങള്‍ അനുസരിച്ച് ഫവദ് അന്ദരാബി എന്ന പ്രാദേശിക ഗായകനെ താലിബാന്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അഫ്‌ഗാനിസ്ഥാനിലെ മുന്‍ മന്ത്രി മസൂദ് അന്ദരാബിയെ ഉദ്ധരിച്ച് അഫ്‌ഗാനിസ്ഥാനിലെ ഒരു പ്രാദേശിക മാദ്ധ്യമം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
https://www.facebook.com/Malayalivartha























