Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

രാജ്യത്ത് വാണിജ്യ വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചാല്‍ നിയമപരമായ രേഖകള്‍ ഉള്ളവര്‍ക്ക് സമാധാനപരമായി രാജ്യം വിടാനുള്ള അവസരം ഒരുക്കുമെന്ന ഉറപ്പ് നൽകി താലിബാന്‍

29 AUGUST 2021 12:35 PM IST
മലയാളി വാര്‍ത്ത

വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന അഫ്ഗാനികള്‍ക്ക് നിയമപരമായി അതിനുള്ള അവസരം ഒരുക്കുമെന്ന് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ അറിയിച്ചു. താലിബാന്‍ പൊളിറ്റിക്കല്‍ ഓഫിസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് അബാസ് സ്റ്റാനിക്‌സായിയുടെ അറിയിപ്പാണ് സുഹൈല്‍ ഷഹീന്‍ ട്വിറ്ററില്‍ പങ്കുവച്ചത്.

രാജ്യത്ത് വാണിജ്യ വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചാല്‍ നിയമപരമായ രേഖകള്‍ ഉള്ളവര്‍ക്ക് സമാധാനപരമായി രാജ്യം വിടാനുള്ള അവസരം ഒരുക്കുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കി. നിയമപരമായ രേഖകളായ പാസ്‌പോര്‍ട്ടും വിസയും ഉള്ളവര്‍ക്ക് മാന്യമായും സമാധാനപരമായും വിദേശത്തേക്ക് പോകാന്‍ അവസരമുണ്ടാവുമെന്നും അറിയില്‍പ്പില്‍ പറഞ്ഞു.

 

 

 

 

വിദേശ സൈന്യങ്ങള്‍ നാടുവിട്ട സാഹചര്യത്തില്‍ താലിബാന്‍ കാബൂള്‍ വിമാനത്താവളം അടച്ചു പൂട്ടിയിരിക്കുകയാണ്. വിമാനത്താവളത്തില്‍ തടിച്ചു കൂടിയ അഫ്ഗാന്‍കാരെ തടയുന്നതിന്റെ ഭാഗമാണ് നടപടി. വിമാനത്താവളത്തിലേക്ക് പോകുന്ന നിരത്തില്‍ താലിബാന്‍ കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാത്രി കാഴ്ച നല്‍കുന്ന കണ്ണടകളടക്കമുള്ള ഉപകരണങ്ങളുമായി യൂണിഫോമിലുള്ള താലിബാന്‍ സൈന്യം ചെക്ക് പോസ്റ്റുകളില്‍ കാവല്‍ നില്‍ക്കുന്നുണ്ട്.

ആഗസ്ത് 31 സമയപരിധി പാലിക്കുന്നതിന്റെ ഭാഗമായി യുഎസ്സിന്റെയും ബ്രിട്ടന്റെയും സൈനിക വിമാനങ്ങള്‍ കാബൂളിലെത്തിയിരുന്നു. അവ സൈനികരുമായി തിരിച്ചു പോയി. ഇറ്റലിയുടെ സൈനികരെ ഒഴിപ്പിക്കുന്ന വിമാനം കഴിഞ്ഞ ദിവസം റോമിലെ ലിയനാര്‍ഡൊ ഡാവിഞ്ചി വിമാനത്താവളത്തിലിറങ്ങി.

 

 

 

 

 

കാബൂള്‍ വിമാനത്താവളത്തില്‍ അടുത്ത 36 മണിക്കൂറിനുള്ളില്‍ മറ്റൊരു ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജൊ ബൈഡന്‍ ശനിയാഴ്ച മുന്നറിയിപ്പു നല്‍കി. സ്ഥിതിഗതികള്‍ രൂക്ഷമാണെന്ന് ബൈഡന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 169 അഫ്ഗാന്‍ പൗരന്മാരും 13 യുഎസ് സൈനികരും കൊല്ലപ്പെട്ടു.

 

 

ഐഎസ്‌ഐഎസ് കെപിയാണ് ആക്രമണത്തിനു പിന്നില്‍. ആക്രമണ ഭീഷണി നില നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് താലിബാന്‍ വിമാനത്താവളം അടച്ചു പൂട്ടിയത്. വിദേശത്തേക്ക് കടക്കാന്‍ അഫ്ഗാന്‍ സ്വദേശികള്‍ വിമാനത്താവളത്തിന് പുറത്ത് തടിച്ചു കൂടുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (16 minutes ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (23 minutes ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (30 minutes ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (37 minutes ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (45 minutes ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (51 minutes ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (56 minutes ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (1 hour ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (1 hour ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (1 hour ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (2 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (2 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (2 hours ago)

ജോര്‍ദാനിലെ പള്ളിയില്‍ വെടിവയ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു  (3 hours ago)

Malayali Vartha Recommends