10 വയസുകാരിക്ക് നേരെ ലൈംഗീകാതിക്രമം..! നഗ്നചിത്രം അയച്ചില്ലെങ്കില്‍ മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. 39 വയസ്സുകാരനായ ഭജന്‍ലാല്‍ ജനിയാനി 30കാരനായ അജയ് തുക്കാറം എന്നിവരാണ് പോലീസ് പിടിയിലായത്. 10 വയസുകാരിയായ പെണ്‍കുട്ടിക്ക് ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അയക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയോട് നഗ്നചിത്രങ്ങള്‍ ഇവര്‍ ആവശ്യപ്പെടുകയും ചെയ്തു.
ചിത്രങ്ങള്‍ അയച്ചില്ലെങ്കില്‍ മാതാപിതാക്കളെ കൊലപ്പെടുത്തുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ ചുമത്തിയെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























