ഐഡ ചുഴലിക്കാറ്റ്; അമേരിക്കയിലെ ലൂസിയാനയില്‍ കര തൊട്ടു; കാറ്റ് വീശുന്നത് 200 കിലോമീറ്ററിലേറെ വേഗത്തിൽ, ലൂസിയാനയില്‍ വ്യാപക നാശ നഷ്ടം! കത്രീനയേക്കാള്‍ നാശം വിതയ്ക്കുമെന്ന് സൂചന

വീണ്ടും അമേരിക്കയെ ആശങ്കയിലാഴ്ത്തി ചുഴലിക്കാറ്റ്. ഐഡ ചുഴലിക്കാറ്റ് അമേരിക്കയിലെ ലൂസിയാനയില്‍ കര തൊട്ടതായി റിപ്പോർട്ട്. 200 കിലോമീറ്ററിലേറെ വേഗത്തിലാണ് നിലവിൽ കാറ്റ് വീശുന്നത്. ലൂസിയാനയില്‍ വ്യാപക നാശ നഷ്ടമാണ് ചുഴലിക്കാറ്റ് വരുത്തിവച്ചത്. കത്രീനയേക്കാള്‍ നാശം വിതയ്ക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
ഐഡ ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറില്‍ 209 കിലോമീറ്ററാണ്. ഐഡ അങ്ങേയറ്റം അപകടകരമായ കാറ്റഗറി നാല് ചുഴലിക്കാറ്റായി മാറുമെന്ന് മയാമിയിലെ ദേശീയ ചുഴലിക്കാറ്റുകേന്ദ്രം (എന്‍.എച്ച്.സി.) നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതോടൊപ്പം തന്നെ മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന കാറ്റില്‍ സമുദ്രനിരപ്പുയര്‍ന്നേക്കുമെന്നും അധികൃതർ അറിയിച്ചു. പ്രദേശത്ത് വെള്ളപ്പൊക്കഭീഷണിയും, മണ്ണിടിച്ചില്‍ഭീഷണിയും ഉണ്ട്. തീരത്തുള്ള ഗ്രാന്‍ഡ് ഐല്‍, ന്യൂ ഓര്‍ലീന്‍സ് എന്നിവിടങ്ങളിലെ ജനങ്ങളെ സുരക്ഷാ സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
അതേസമയം 2005ല്‍ വീശിയടിച്ച കത്രീന ചുഴലിക്കാറ്റില്‍ ഓര്‍ലീന്‍സ് നഗരത്തിന്റെ 80 ശതമാനവും വെള്ളത്തിനടിയിലായിരുന്നു. 1800ലേറെ പേര്‍ മരിക്കുകയുംചെയ്തിരുന്നു. എന്നാല്‍ ഐഡ അതിലും ഭീകരമാണെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
കൂടാതെ ഐഡ ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തെക്കന്‍ അമേരിക്കയിലെ ലൂയിസിയാനയില്‍ നിന്ന് ആയിരക്കണക്കിനാളുകളാണ് പലായനം ചെയ്യുകയുണ്ടായി. മെക്‌സിക്കന്‍ കടലിടുക്കില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് നാലാം കാറ്റഗറിയായി ശക്തിയാര്‍ജ്ജിച്ചതോടെയാണ് ലൂസിയാനയില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകാന്‍ തുടങ്ങിയത്.
https://www.facebook.com/Malayalivartha























