ഫുകുഷിമ ദുരന്തത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ആണവനിലയങ്ങളിലൊന്ന് ജപ്പാന്‍ തുറന്നു

2011-ലെ സുനാമിയെ തുടര്‍ന്നുണ്ടായ ഫുകുഷിമ ദുരന്തത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ആണവനിലയം ജപ്പാന്‍ വീണ്ടും തുറന്നു. 2011ല്‍ ഫുകുഷിമ ദുരന്തത്തിനുശേഷമാണ് ജപ്പാന്‍ രാജ്യത്തെ ആണവനിലയങ്ങളെല്ലാം അടച്ചത്. ടോക്യോവില്‍നിന്ന് 1000 കിലോമീറ്റര്‍ അകലെ സെന്‍ഡായിയിലുള്ള നിലയമാണ് ഇപ്പോള്‍ തുറന്നത്. ഇതിനെതിരെ ടോക്യോവില്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയുടെ വസതിക്കുമുന്നിലും ആണവനിലയത്തിന് മുന്നിലും നിരവധി ജനം പ്രതിഷേധവുമായെത്തി.
കനത്ത സുരക്ഷാ നടപടികള്‍ സ്വീകരിച്ച ശേഷമാണ് സെന്‍ഡായ് കേന്ദ്രത്തിലെ ക്യുഷു ഇലക്ട്രിക് പവര്‍ റിയാക്ടര്‍ ചൊവ്വാഴ്ച രാവിലെ തുറന്നത്. പതിവുപ്രവര്‍ത്തനം അടുത്തമാസത്തോടെ മാത്രമേ തുടങ്ങൂവെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു. ആണവഇന്ധനം നിറയ്ക്കുന്നതുള്‍പ്പെടെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. നാലുവര്‍ഷത്തിനുശേഷമാണ് ജപ്പാന്‍ ആണവ പദ്ധതിയിലേക്ക് തിരിച്ചുപോകുന്നത്. ആണവ നിയന്ത്രണ അതോറിറ്റി കര്‍ക്കശമായ സുരക്ഷാചട്ടങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സെന്‍ഡായിയിലെ രണ്ടാമത്തെ നിലയം ഒക്ടോബറില്‍ തുറക്കാനിരിക്കയാണ്.
ജപ്പാനില്‍ പ്രവര്‍ത്തന യോഗ്യമായ 25 ആണവനിലയങ്ങള്‍ തുറക്കാനാണ് പദ്ധതി. എന്നാല്‍, ഇതിനെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്. അതേസമയം, സുരക്ഷ ഉറപ്പുവരുത്തിയശേഷം അവ തുറക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രിസഭാ ചീഫ് സെക്രട്ടറി യോഷിഹിദേ സുഗ പറഞ്ഞു. പുതിയ സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കാന്‍ സിന്‍ഡായില്‍ മാത്രം 100 കോടി ഡോളറാണ് ചെലവിട്ടതെങ്കിലും മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഇനിയുമായിട്ടില്ലെന്നാണ് ജനങ്ങളുടെ പരാതി. രാജ്യത്തിനാവശ്യമായ മൊത്തം വൈദ്യുതിയുടെ നാലിലൊന്നും ആണവനിലയങ്ങളില്‍നിന്നാണ് ജപ്പാന്‍ ഉത്പാദിപ്പിച്ചിരുന്നത്. ഉത്പാദനം നിലച്ചതോടെ വന്‍ വിലകൊടുത്ത് പുറമേ നിന്ന് വൈദ്യുതി വാങ്ങുകയായിരുന്നു. പുനരുത്പാദക ഊര്‍ജത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനും ജപ്പാന്‍ ശ്രമിച്ചുവരുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha