ശ്രീലങ്ക ഇന്ന് ബൂത്തിലേക്ക്, മുന്‍ പ്രസിഡന്റ് രാജപക്‌സെ തിരിച്ചുവരുമോയെന്ന് നോക്കി ലോകം

ശ്രീലങ്കയില്‍ ഇന്നു പൊതു തിരഞ്ഞെടുപ്പ്. ദേശീയ പാര്‍ലമെന്റിലെ 225 സീറ്റുകളിലേക്കാണ് മല്‍സരം. കഴിഞ്ഞ ജനുവരിയില്‍ മൈത്രിപാല സിരിസേനയോടു പരാജിതനായി പ്രസിഡന്റ് പദം വിട്ടിറങ്ങിയ മഹിന്ദ രാജപക്ഷെ ശക്തമായ മടങ്ങിവരവിനു ശ്രമിക്കുന്ന തിരഞ്ഞെടുപ്പു കൂടിയാണിത്.
പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടിയും (യുഎന്‍പി) പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സും (യുപിഎഫ്എ) തമ്മിലാണു മുഖ്യമല്‍സരം.
1.5 കോടി വോട്ടര്‍മാരാണ് ഇന്നു ബൂത്തുകളിലെത്തുക. ജില്ലാടിസ്ഥാനത്തില്‍ 196 അംഗങ്ങളെയാണ് തിരഞ്ഞെടുക്കുക. ദേശീയാടിസ്ഥാനത്തില്‍ ഓരോ പാര്‍ട്ടിക്കും ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തില്‍ ബാക്കി 29 പേരെ തിരഞ്ഞെടുക്കും. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രാജപക്ഷെയെ പുറത്താക്കാന്‍ വിക്രമസിംഗെയും സിരിസേനയും കൈകോര്‍ക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha