ബ്രൂണോ മാഴ്‌സിനും ഒലിവിയ റോഡ്രിഗോയ്ക്കും ഗ്രാമി; സോങ് ഓഫ് ദ് ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സിൽക്ക് സോണിക്കിന്റെ ‘ലീവ് ദ് ഡോർ ഓപൺ’.... ഇലക്ട്രോണക് മ്യൂസിക് വിഭാഗത്തിൽ ബ്ലാക്ക് കോഫിക്കും, ബെസ്റ്റ് മെറ്റൽ പർഫോമൻസ് വിഭാഗത്തിൽ ‘ദി ഏലിയനിനും പുരസ്‌കാരം!!! ഇത്തവണയും ഗ്രാമി നേടാനാകാതെ ബിടിഎസ്, ലേഡി ഗാഗയുടെയും ബിടിഎസിന്റെയും പ്രകടനങ്ങൾ ഗ്രാമി വേദിയിലെ പ്രധാന ആകർഷണങ്ങളായി....

64ാമത് ഗ്രാമി പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുകയാണ്. സോങ് ഓഫ് ദ് ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സിൽക്ക് സോണിക്കിന്റെ ‘ലീവ് ദ് ഡോർ ഓപൺ’ ആണ്. മികച്ച പുതുമുഖം, മികച്ച പോപ് സോളോ പെർഫോമൻസ്, മികച്ച പോപ് വോക്കൽ ആൽബം എന്നീ വിഭാഗങ്ങളിൽ ഒലീവിയ റോഡ്രിഗോ പുരസ്കാരങ്ങൾ സ്വന്തമാക്കുകയുണ്ടായി. ബ്രൂണോ മാഴ്‌സിന്റെ ‘ലീവ് ദ ഡോർ ഓപ്പൺ’ എന്ന ഗാനത്തിനാണ് സോങ്ങ് ഓഫ് ദി ഇയർ പുരസ്‌കാരം. കന്യേ വെസ്റ്റിനും പുരസ്‌കാരം ലഭിച്ചു. മികച്ച പോപ് ഡുവോ/ഗ്രൂപ്പ് പർഫോമൻസ് വിഭാഗത്തിൽ ഡോജ കാറ്റിനാണ് പുരസ്‌കാരം.
അതോടൊപ്പം തന്നെ മികച്ച ആർ & ബി ആൽബം ജാസ്മിൻ സള്ളിവന്റെ ഹോക്‌സ് ടേൽസ് ആണ്. മികച്ച ട്രഡീഷ്ണൽ പോപ് വോക്കൽ ആൽബം എന്നതിന് ലവ് ഫോർ സെയ്‌ലിനാണ് അവാർഡ് ലഭിച്ചത്. ടോണി ബെന്നറ്റും, ലേഗി ഗാഗയും പുരസ്‌കാരം സ്വന്തമാക്കുകയുണ്ടായി. ബെസ്റ്റ് ഡാൻസ്/ഇലക്ട്രോണിക് റെക്കോർഡിംഗ് വിഭാഗത്തിൽ അലൈവിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഇലക്ട്രോണക് മ്യൂസിക് വിഭാഗത്തിൽ ബ്ലാക്ക് കോഫിക്കും, ബെസ്റ്റ് മെറ്റൽ പർഫോമൻസ് വിഭാഗത്തിൽ ‘ദി ഏലിയനിനും പുരസ്‌കാരം ലഭിക്കുകയും ചെയ്തു. മികച്ച റാപ് പർഫോമൻസ് കെൻഡ്രിക് ലമാറിനാണ്. മികച്ച മെലോഡിക് റാപ് പർഫോമൻസ് വിഭാഗത്തിലെ വിജയി കന്യെ വെസ്റ്റാണ്.
ഗ്രാമി നേട്ടങ്ങൾ ഇങ്ങനെ:
മികച്ച പുതുമുഖം: ഒലീവിയ റോഡ്രിഗോ
സോങ് ഓഫ് ദ് ഇയർ: ലീവ് ദ് ഡോർ ഓപൺ (സിൽക്ക് സോണിക്)
മികച്ച റോക്ക് പെർഫോമൻസ്: മേക്കിങ് എ ഫയർ
മികച്ച റോക്ക് സോങ്: വെയിറ്റ്ങ് ഓൺ എ വാർ
മികച്ച റോക്ക് ആൽബം: മെഡിസിൻ അറ്റ് മിഡ്നൈറ്റ്
മികച്ച പോപ് സോളോ പെർഫോമൻസ്: ഒലീവിയ റോഡ്രിഗോ (ഡ്രൈവേഴ്സ് ലൈസൻസ്)
മികച്ച റാപ് സോങ്: ജെയിൽ
മികച്ച മ്യൂസിക് ഫിലിം: സമ്മർ ഓഫ് സോൾ
മികച്ച പോപ് ഡുവോ/ ഗ്രൂപ് പെർഫോമൻസ്: ദോജ ക്യാറ്റ്, സ്‌സ (കിസ് മി മോർ)
മികച്ച പോപ് വോക്കൽ ആൽബം: ഒലീവിയ റോഡ്രിഗോ
അതേസമയം ലാസ് വേഗസ് ആണ് പുരസ്കാര വേദിയായി മാറിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഗ്രാമി പുരസ്കാര പ്രഖ്യാപനം പലതവണ മാറ്റിവയ്ക്കുകയായിരുന്നു. സംഗീത ഇതിഹാസം എം.ആർ.റഹ്മാൻ പുരസ്കാരനിശയിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.
വേദിയ്ക്കരികിൽ നിന്നുള്ള സെൽഫി ചിത്രം റഹ്മാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയുണ്ടായി. അതോടൊപ്പം പോപ് താരം ലേഡി ഗാഗയുടെയും കൊറിയൻ ബോയ് ബാൻഡ് ബിടിഎസിന്റെയും പ്രകടനങ്ങൾ ഗ്രാമി വേദിയിലെ പ്രധാന ആകർഷണങ്ങളായി മാറിയിരുന്നു.
https://www.facebook.com/Malayalivartha























