ഇത്തവണയും ഗ്രാമിയിൽ മുത്തമിടാനാകാതെ ബിടിഎസ്; ബിടിഎസിനെ നാമനിർദേശം ചെയ്യപ്പെട്ടത് മികച്ച ഗ്രൂപ് പെർഫോമൻസ് വിഭാഗത്തിലേയ്ക്ക്... റെക്കോർഡുകൾ സൃഷ്ടിച്ച് 'ബട്ടർ' എന്നിട്ടും... മൂന്ന് വിഭാഗത്തിൽ പ്രതീക്ഷ വച്ചിട്ടും നാമനിർദ്ദേശത്തിൽ ഒന്ന് മാത്രം, ഈ വിഭാഗത്തിൽ പുരസ്കാരം സ്വന്തമാക്കിയത് ദോജാ ക്യാറ്റ്, സ്‌സ എന്നിവരുടെ ‘കിസ് മി മോർ’ എന്ന ഗാനം

ലോകമെമ്പാടും ആരാധകരുള്ള കെ-പോപ് ബോയ് ബാൻഡ് ആണ് ബിടിഎസ്. തങ്ങളുടെ സ്വതസിദ്ധമായ ഗാനങ്ങളിലൂടെ നിരവധി അവാർഡുകളും നേട്ടങ്ങളും റെക്കോർഡുകളും സ്വന്തമാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ 64ാമത് ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കൊറിയൻ ബോയ് ബാൻഡ് ബിടിഎസിന് വീണ്ടും നിരാശയാണ് നേരിടേണ്ടിവന്നത്. ഇത്തവണയും ഗ്രാമിയിൽ മുത്തമിടാനാകാതെ ഏഴംഗസംഗം മടങ്ങിയിരിക്കുന്നു. '
മികച്ച ഗ്രൂപ് പെർഫോമൻസ് വിഭാഗത്തിലേയ്ക്കായിരുന്നു ബിടിഎസിനെ നാമനിർദേശം ചെയ്യപ്പെട്ടത്. സംഘത്തിന്റെ ‘ബട്ടർ’ ആണ് ഇതിനായി പരിഗണിച്ചത്. എന്നാൽ ഈ വിഭാഗത്തിൽ ദോജാ ക്യാറ്റ്, സ്‌സ എന്നിവരുടെ ‘കിസ് മി മോർ’ എന്ന ഗാനം പുരസ്കാരം സ്വന്തമാക്കുകയായിരുന്നു.
അങ്ങനെ ഈ വർഷത്തെ ഗ്രാമി നാമനിർദേശപ്പട്ടിക പുറത്തുവന്നപ്പോൾ മുതൽ തന്നെ ബിടിഎസും ആരാധകവൃന്ദവും കടുത്ത നിരാശയിലായിരുന്നു. ഇത്തവണ മൂന്ന് വിഭാഗങ്ങളിലെങ്കിലും നാമനിർദേശം ലഭിക്കുമെന്നു കരുതി കാത്തിരുന്ന സംഘത്തിന് ഒരു വിഭാഗത്തിലായി ഒതുങ്ങേണ്ടി വരുകയായിരുന്നു. ബിടിഎസ് ഗ്രാമിയിൽ അന്യായമായി തഴയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി ലോകമെമ്പാടുമുള്ള ആരാധകർ പ്രതിഷേധമറിയിക്കുകയും ചെയ്തു.
അതോടൊപ്പം തന്നെ കഴിഞ്ഞ വർഷവും ബിടിഎസിനു ഗ്രാമി നാമനിർദേശം ലഭിച്ചിരുന്നു. മികച്ച പോപ്പ് ഡ്യുവോ / ഗ്രൂപ്പ് പെർഫോമൻസ് വിഭാഗത്തിലേയ്ക്ക് ബാൻഡിന്റെ ‘ഡയനാമൈറ്റ്’ മത്സരിച്ചെങ്കിലും നിരാശയായിരുന്നു അന്നും ഫലം. ഈ വിഭാഗത്തിൽ പോപ് താരം ലേഡി ഗാഗയും അരിയാനാ ഗ്രാന്‍ഡെയും ചേർന്നൊരുക്കിയ ‘റെയിൻ ഓൺ മി’ എന്ന ആൽബമാണ് നേട്ടം കൈവരിച്ചിരുന്നത്.
അതേസമയം 2013ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം, ബിടിഎസ് എന്ന് വിളിപ്പേരുള്ള 'ബാങ്താൻ സൊന്യോൻദാൻ' എന്ന ബാൻഡ് ആകർഷണീയമായ സംഗീതത്തോടൊപ്പം ലോകമെമ്പാടുമുള്ള യുവജനങ്ങളെ ശാക്തീകരിക്കാൻ ഉതകുന്ന തരത്തിലുള്ള വരികളുമായി സാമൂഹിക പ്രചാരണങ്ങളും നടത്തി മുന്നേറുകയാണ്. ബാൻഡ് ഇതിനോടകം തന്നെ ബിൽബോർഡ് മ്യൂസിക് അവാർഡ്, അമേരിക്കൻ മ്യൂസിക് അവാർഡ്, എംടിവി യൂറോപ്പ് മ്യൂസിക് അവാർഡ് ഇനീ ബഹുമതികൾ നേടിയിട്ടുമുണ്ട്. ആർഎം, ജിൻ, ഷുഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജംഗൂക്ക് എന്നിവരാണ് ബിടിഎസ് അംഗങ്ങൾ എന്നത്.
അതോടൊപ്പം തന്നെ 64ാമത് ഗ്രാമി പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുകയാണ്. സോങ് ഓഫ് ദ് ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സിൽക്ക് സോണിക്കിന്റെ ‘ലീവ് ദ് ഡോർ ഓപൺ’ ആണ്. മികച്ച പുതുമുഖം, മികച്ച പോപ് സോളോ പെർഫോമൻസ്, മികച്ച പോപ് വോക്കൽ ആൽബം എന്നീ വിഭാഗങ്ങളിൽ ഒലീവിയ റോഡ്രിഗോ പുരസ്കാരങ്ങൾ സ്വന്തമാക്കുകയുണ്ടായി. ബ്രൂണോ മാഴ്‌സിന്റെ ‘ലീവ് ദ ഡോർ ഓപ്പൺ’ എന്ന ഗാനത്തിനാണ് സോങ്ങ് ഓഫ് ദി ഇയർ പുരസ്‌കാരം. കന്യേ വെസ്റ്റിനും പുരസ്‌കാരം ലഭിച്ചു. മികച്ച പോപ് ഡുവോ/ഗ്രൂപ്പ് പർഫോമൻസ് വിഭാഗത്തിൽ ഡോജ കാറ്റിനാണ് പുരസ്‌കാരം.
ഗ്രാമി നേട്ടങ്ങൾ ഇങ്ങനെ:
മികച്ച പുതുമുഖം: ഒലീവിയ റോഡ്രിഗോ
സോങ് ഓഫ് ദ് ഇയർ: ലീവ് ദ് ഡോർ ഓപൺ (സിൽക്ക് സോണിക്)
മികച്ച റോക്ക് പെർഫോമൻസ്: മേക്കിങ് എ ഫയർ
മികച്ച റോക്ക് സോങ്: വെയിറ്റ്ങ് ഓൺ എ വാർ
മികച്ച റോക്ക് ആൽബം: മെഡിസിൻ അറ്റ് മിഡ്നൈറ്റ്
മികച്ച പോപ് സോളോ പെർഫോമൻസ്: ഒലീവിയ റോഡ്രിഗോ (ഡ്രൈവേഴ്സ് ലൈസൻസ്)
മികച്ച റാപ് സോങ്: ജെയിൽ
മികച്ച മ്യൂസിക് ഫിലിം: സമ്മർ ഓഫ് സോൾ
മികച്ച പോപ് ഡുവോ/ ഗ്രൂപ് പെർഫോമൻസ്: ദോജ ക്യാറ്റ്, സ്‌സ (കിസ് മി മോർ)
മികച്ച പോപ് വോക്കൽ ആൽബം: ഒലീവിയ റോഡ്രിഗോ
https://www.facebook.com/Malayalivartha






















