ചൈനയ്ക്ക് ഇന്ത്യയുടെ അന്ത്യശാസനം... വമ്പന്‍നിര അണിനിരന്നു ,നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം നേപ്പാളില്‍ വര്‍ത്തയായപ്പോള്‍ താരമായത് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ദുബെയുടെ ഇന്ത്യ സന്ദര്‍ശനം അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ ചര്‍ച്ചയായിരുന്നു.ഇരു രാജ്യങ്ങളും തമ്മില്‍ ഇടക്കാലത്ത് രൂപം കൊണ്ട അസ്വാരസ്യങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഈ സന്ദര്‍ശനത്തിന് കഴിയുകയും ചെയ്തു.
നേപ്പാള്‍ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ഇന്ത്യയില്‍ ലഭിച്ചതെന്ന് നയതന്ത്ര രംഗത്തെ വിദഗ്ധര്‍ അഭിപ്രായ പെടുകയും ചെയ്തു.
ഇരു രാജ്യങ്ങളും തമ്മില്‍ നിലനിന്ന അസ്വാരസ്യങ്ങള്‍ കെട്ടടങ്ങി വീണ്ടും പഴയ സൗഹൃദത്തിലേക്ക് മടങ്ങുകയാണ് എന്ന് നേപ്പാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നേപ്പാള്‍ പ്രധാനമന്ത്രി ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. നേപ്പാള്‍ പ്രധാനമന്ത്രി വാരാണസിയിലും സന്ദര്‍ശനം നടത്തി, ഇവിടെ കാശി വിശ്വനാഥ ക്ഷേത്രത്തിലും നേപ്പാളി മന്ദിറിലും ഒക്കെ അദ്ദേഹം പ്രാര്‍ത്ഥിക്കുകയും ചെയ്തു.
നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം നേപ്പാളില്‍ വര്‍ത്തയായപ്പോള്‍ താരമായത് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. വാരാണസി സന്ദര്‍ശനത്തിനായെത്തിയ നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ദുബെയെ സ്വീകരിക്കുന്ന യോഗി ആദിത്യനാഥിന്റെ ചിത്രം നേപ്പാളില്‍ തരംഗമായി മാറി.
നേപ്പാളിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഇതിനു വളരെ വലിയ പ്രാധാന്യവുമുണ്ട്. നേപ്പാളിനെ വീണ്ടും ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന പ്രക്ഷോഭം ശക്തി പ്രാപിക്കുകയാണ്.ഈ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പ്രജാ തന്ത്ര പാര്‍ട്ടിയും മറ്റു ഹൈന്ദവ സംഘടനകളും ഒക്കെ തങ്ങളുടെ ആരാധ്യപുരുഷനായി കാണുന്നത് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയാണ്.
https://www.facebook.com/Malayalivartha






















