Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ലോകനിലവാരത്തിലേക്ക് രാജ്യം.... പ്രതിരോധ രം​ഗത്ത് കുതിപ്പ്... ശക്തമായ നീക്കവുമായി കേന്ദ്രം... 101 പ്രതിരോധ സംവിധാനങ്ങൾ കൂടി അഭ്യന്തരമായി നിർമ്മിക്കും

14 APRIL 2022 06:16 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

പ്രതിരോധമേഖലയിൽ ഇറക്കുമതിക്ക് യോഗ്യമല്ലാത്ത ഉത്പന്നങ്ങളുടെ മൂന്നാമത്തെ ലിസ്റ്റ് പുറത്തിറക്കി കേന്ദ്രസർക്കാർ. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ടാങ്കുകൾ, മിസൈലുകൾ, വെടിക്കോപ്പുകൾ, സ്പെയർപാർട്സുകൾ അടക്കം 101 ഇനങ്ങൾ തദ്ദേശീയമായി നിർമ്മിക്കാൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകി. ഇവയുടെ സാങ്കേതിക വിദ്യ ഡി.ആർ.ഡി.ഒ സ്വകാര്യ കമ്പനികൾക്ക് കൈമാറും. നേരത്തെ രണ്ടു ഘട്ടമായി 209 സാമഗ്രികൾ തദ്ദേശീയമായി നിർമ്മിക്കാൻ അനുമതി നൽകിയിരുന്നു. ഫോറിൻ സെക്യൂരിറ്റി കോഡുകളുള്ള ഇറക്കുമതി ചെയ്ത ആയുധങ്ങൾ ആഭ്യന്തരസുരക്ഷയെ ബാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിന് പുറമെ ആഭ്യന്തരമായി പ്രതിരോധ മേഖലയിലെ ഉത്പാദനം വർദ്ധിപ്പിക്കുക എന്നത് കൂടി ലക്ഷ്യമിട്ടാണ് 101 ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചിരിക്കുന്നത്. സ്വദേശിവത്കരണം ലക്ഷ്യമിട്ടുള്ള ലിസ്റ്റ് എന്നാണ് രാജ്‌നാഥ് സിങ് ഇതിനെ വിശേഷിപ്പിച്ചത്. യുദ്ധസമയത്ത് തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിനും ആയുധ സംവിധാനങ്ങൾ, പ്ലാറ്റ്ഫോമുകൾ, സാങ്കേതികവിദ്യ തുടങ്ങിയവയിലെ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനും ആഭ്യന്തരമായ ഉത്പാദനം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലൈറ്റ് വെയ്റ്റ് ടാങ്കുകൾ, മൗണ്ടഡ് ആർട്ടിലറി ഗൺ സിസ്റ്റം, നേവൽ യൂട്ടിലിറ്റി ഹെലികോപ്റ്റർ, പ്രത്യേകതരം ഡ്രോണുകൾ, മീഡിയം റെയ്ഞ്ച് ആന്റി ഷിപ്പ്- ആന്റി റേഡിയേഷൻ മിസൈലുകൾ തുടങ്ങിയവ നിരോധിച്ചവയുടെ പട്ടികയിൽ പെടുന്നു. ഡിസംബർ 2022 മുതൽ ഡിസംബർ 2027നുള്ളിൽ ഘട്ടം ഘട്ടമായിട്ടായിരിക്കും നിരോധനം നിലവിൽ വരിക.

ആയുധങ്ങൾ, വെടിക്കോപ്പുകൾ, സെൻസറുകൾ, ലൈറ്റ് വെയിറ്റ് ടാങ്കുകൾ, പിനാകാ മിസൈലിനുള്ള റോക്കറ്റ്, നേവൽ യൂട്ടിലിറ്റി ഹെലികോപ്‌ടറുകൾ, ആധുനിക ഓഫ്ഷോർ പട്രോൾ വെസൽ, കപ്പൽ റഡാറുകൾ, കപ്പൽ വേധ മിസൈൽ, ഭാരം കുറഞ്ഞ ടോർപ്പിഡോ, മീഡിയം ആൾട്ടിട്യൂഡ് ലോംഗ് എൻഡുറൻസ് യു.എ.വി, ആന്റി റേഡിയേഷൻ മിസൈൽ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.

ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചൈനീസ് ടെലികോം ഭീമനായ ഹുവാവേയ്‌ക്കെതിരെ അമേരിക്ക നടപടി എടുത്ത കാര്യവും രാജ്‌നാഥ് സിങ് ചൂണ്ടിക്കാണിച്ചു. ‘ ഇന്ന് പ്രതിരോധത്തിന്റെ സാധ്യത അതിർത്തികളിൽ മാത്രം ഒതുങ്ങുന്നതല്ല. വിവിധ ടെക്‌നോളജികളുടെ സഹായത്തോടെ ഇന്ന് ആർക്കും ഒരു രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളിലേക്ക് എളുപ്പം കടന്നു ചെല്ലാനാകും. എത്ര ശക്തമായ സംവിധാനമാണെന്ന് പറഞ്ഞാലും, അത് മറ്റൊരു രാജ്യവുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കിൽ സുരക്ഷാ വീഴ്ച സംഭവിച്ചേക്കാമെന്നും’ രാജ്‌നാഥ് സിങ് പറഞ്ഞു.

‘ നേരത്തെ ടാങ്കുകൾ, ഹൗവിറ്റ്‌സേർസ്, ഹെലികോപ്റ്റർ തുടങ്ങിയ ഉപകരണങ്ങളെല്ലാം മെക്കാനിക്കൽ രീതിയിലുള്ളതായിരുന്നു. അവയെ പുറത്ത് നിന്ന് നിയന്ത്രിക്കാൻ സാധിക്കുമായിരുന്നില്ല. എന്നാൽ ഇപ്പോൾ പ്രതിരോധ ഉപകരണങ്ങളെ ഇലക്ട്രോണിക്-സോഫ്റ്റ്‌വെയർ സംവിധാനങ്ങളുടെ സഹായത്തോടെ നിയന്ത്രിക്കാൻ സാധിക്കും. 

എവിടെ നിന്നും എവിടെയിരുന്നും അവയെ നിയന്ത്രിക്കാം. അതുകൊണ്ട് തന്നെ അട്ടിമറി സാധ്യതകൾ തള്ളാനാകില്ലെന്നും’ രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു. 2020ലും 2021ലുമായി 209 പ്രതിരോധ ഉത്പന്നങ്ങളാണ് ഇതിന് മുൻപ് നിരോധിച്ചിട്ടുള്ളത്. നെക്സ്റ്റ് ജനറേഷൻ ഓഫ്‌ഷോർ പട്രോൾ വെസൽസ്, നേവൽ ആന്റി ഡ്രോൺ സിസ്റ്റം, എംഎഫ്-സ്റ്റാർ വാർഷിപ്പ് റഡാർ, അഡ്വാൻസ്ഡ് ലൈറ്റ് വെയ്റ്റ് ടോർപെഡോസ്, ദീർഘദൂര മിസൈലുകൾ, മീഡിയം ആൾറ്റിറ്റിയൂഡ് ലോങ് എൻഡുറൻസ് യുഎവി തുടങ്ങിയവ ആദ്യ പട്ടികകളിൽ ഉൾപ്പെട്ടിരുന്നു. 

അതേസമയം മൂന്നാമത്തെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന പ്രതിരോധ ഉത്പന്നങ്ങളിൽ പലതും ഇന്ത്യയിൽ ഇതിനോടകം തന്നെ ഉത്പാദിപ്പിച്ചതോ, പരീക്ഷണ ഘട്ടത്തിലുള്ളതോ ആയവയാണ്. 2025 ആകുമ്പൊഴേക്കും തദ്ദേശീയമായ സൈനിക സംഭരണം 10 ബില്ല്യൺ ഡോളറിൽ നിന്ന് 20 ബില്ല്യൺ ഡോളർ ആക്കി ഉയർത്താനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. പ്രതിരോധ കയറ്റുമതി മേഖലയിൽ 5 ബില്ല്യൺ ഡോളർ നേടുക എന്നതും ലക്ഷ്യമിടുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends