Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

റഷ്യൻ കപ്പൽ തകർത്ത് തരിപ്പണമാക്കിയ യുക്രൈൻ മിസൈൽ! നെപ്റ്റ്യൂൺ മിസൈലിനെക്കുറിച്ച് ...

15 APRIL 2022 02:15 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

കരിങ്കടൽ ഫ്ലീറ്റിലെ തങ്ങളുടെ അഭിമാനചിഹ്നവും കൊടിക്കപ്പലുമായ മിസൈൽ ക്രൂസർ മോസ്ക്വയെ യുക്രെയ്ൻ ആക്രമിച്ചതും തകരാർ വരുത്തിയതും റഷ്യ ഞെട്ടലോടെയാണ് നോക്കിക്കാണുന്നത്. കാരണം അത് അത്ര നിസാര സംഭവമല്ലന്ന് അവർക്ക് നന്നായി അറിയാം.ഗുരുതരമായി ക്ഷതം നേരിട്ട മോസ്ക്വയെ കെട്ടിവലിച്ച് തുറമുഖത്തെത്തിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് റഷ്യ. ഇതിനിടയിൽ ഒരു പേര് മുഴങ്ങിക്കേൾക്കുന്നു. നെപ്റ്റ്യൂൺ മിസൈൽ...

 

യുക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ വിഭാഗം സ്വതന്ത്രമായി രൂപകൽപന ചെയ്തു വികസിപ്പിച്ചെടുത്ത കപ്പൽവേധ മിസൈലാണു നെപ്ട്യൂൺ. സോവിയറ്റ് കാലഘട്ടത്തിലെ സ്വെസ്ഡ കെ–എച്ച് 35 ആന്റി–ഷിപ് മിസൈലിന്റെ ഒരു പുതിയ പതിപ്പാണ് നെപ്ട്യൂൺ. എന്നാൽ സ്വെസ്ഡയെക്കാൾ മികച്ച ഇലക്ട്രോണിക് സംവിധാനങ്ങളും കൂടുതൽ ബൃഹത്തായ റേഞ്ചും നെപ്റ്റ്യൂണിനുണ്ട്.

 

2013ലാണ് നെപ്ട്യൂൺ മിസൈലിന്റെ ഗവേഷണം തുടങ്ങിയത്. 2019 ആയതോടെ മിസൈൽ പൂർത്തീകരിച്ചു. അതേ വർഷം തന്നെ യുക്രെയ്ൻ സൈന്യം ഇവ ഉപയോഗത്തിനായി ഗവേഷണ സ്ഥാപനത്തിൽ നിന്നു വാങ്ങിച്ചുതുടങ്ങുകയും ചെയ്തു.5 മീറ്ററോളം നീളമുള്ള ചെറുമിസൈലാണു നെപ്ട്യൂൺ. 140 കിലോ വരെ ഭാരമുള്ള പോർമുന ഇതിലുണ്ട്. 5000 ടൺ വരെ കേവുഭാരമുള്ള ഡിസ്ട്രോയറുകൾ, പടക്കപ്പലുകൾ തുടങ്ങിയവയെ മുക്കാൻ ഈ മിസൈലിനു കഴിയും. ഈ മിസൈലിനു സ്വന്തമായി ഒരു ഗതിനിയന്ത്രണ സംവിധാനമുണ്ട്. കടലിനു മുകളിൽ 10–15 മീറ്റർ ഉയരത്തിൽ പറക്കുന്ന ഈ മിസൈൽ പക്ഷേ ലക്ഷ്യവസ്തുവായ കപ്പലിനു സമീപമെത്തുമ്പോൾ ഏഴുമീറ്ററോളം താഴേക്കു പോകും. കപ്പലിന്റെ നിരീക്ഷണ സംവിധാനങ്ങളെ കബളിപ്പിക്കാനായാണ് ഇത്.

275 കിലോമീറ്ററോളം റേഞ്ചുള്ള മിസൈലാണ് നെപ്ട്യൂൺ. കര, വായു, വെള്ളം എന്നിവയിൽ എവിടെ നിന്നും ഇതു പ്രയോഗിക്കാം. നെപ്ട്യൂൺ വിക്ഷേപിക്കുന്ന 20 ലോഞ്ചറുകളാണ് ഇപ്പോൾ യുക്രെയ്ൻ സേനയുടെ പക്കലുള്ളത്. 90 എണ്ണം കൂടി വാങ്ങാൻ യുക്രെയ്നു പദ്ധതിയുണ്ടായിരുന്നെങ്കിലും റഷ്യൻ യുദ്ധം മൂലം അതു നടന്നില്ല.യുക്രൈനിയന്‍ സൈന്യം മൊസ്‌കവയ്ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തിയെന്ന് ഒഡേസ ഗവര്‍ണറാണ് യുക്രൈനിയന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ആദ്യം പ്രസ്‌താവന നടത്തുന്നത് . "നെപ്‌റ്റ്യൂണ്‍ മിസൈലുകള്‍ റഷ്യന്‍ കപ്പലിന് ഗുരുതരമായ ആഘാതം ഉണ്ടാക്കി. യൂക്രൈനിന്‍റെ ഖ്യാതി ഉയരട്ടെ!," ഒഡേസ ഗവര്‍ണര്‍ മക്‌സിം മര്‍ചെന്‍കോ ടെലിഗ്രാമില്‍ കുറിച്ചു.

 

സോവിയറ്റ് യൂണിയന്‍റെ കാലത്താണ് യുക്രൈനിലെ മൈകൊലയിവയില്‍ നിന്ന് മൊസ്‌കവ നിര്‍മ്മിച്ചത്. 1980കളുടെ ആദ്യമാണ് മൊസ്‌കവ റഷ്യന്‍ നേവിയുടെ ഭാഗമാകുന്നത്. റഷ്യന്‍ സൈന്യത്തിന്‍റെ സിറിയയിലെ സൈനിക നടപടിയില്‍ മൊസ്‌കവയെ ഉപയോഗിച്ചിരുന്നു.മൊസ്‌കവ മിസൈല്‍ പടക്കപ്പലാണ്. ഇതില്‍ 16 വുള്‍ക്കന്‍ പി-1000 കപ്പല്‍ വേധ മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിന്‍റെ ആദ്യഘട്ടത്തില്‍ സ്‌നേയിക്ക് ദ്വീപ് പിടിച്ചെടുക്കുന്നതില്‍ മൊസ്‌കവ നിര്‍ണായക പങ്കാണ് വഹിച്ചത്. സ്നേയിക്ക് ദ്വീപിന്‍റെ സുരക്ഷചുമതലയുള്ള യുക്രൈനിയന്‍ സൈനികരെ ഈ ഓപ്പറേഷനില്‍ റഷ്യന്‍ നേവി ബന്ധികളാക്കിയിരുന്നു. യുദ്ധ തടവുകാരെ പരസ്‌പരം കൈമാറുന്ന കരാറുപ്രകാരം ഇവരെ റഷ്യ പിന്നീട് വിട്ടയക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends