കനത്ത ആക്രമണവുമായി റഷ്യ.... യുക്രെയ്ന്റെ 16 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് റഷ്യ; ഡോണ്‍ബാസ്‌ക് പൂര്‍ണ്ണമായും തങ്ങളുടെ അധീനതയിലാക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും സെലന്‍സ്‌കി

കനത്ത ആക്രമണവുമായി റഷ്യ.... യുക്രെയ്ന്റെ 16 സൈനിക കേന്ദ്രങ്ങള്‍ റഷ്യ തകര്‍ത്തെന്ന് സ്ഥിരീകരിച്ച് പ്രസിഡന്റ് വൊലാദിമിര്‍ സെലന്‍സ്‌കി. ഇന്നലെ ഒരു ദിവസം മാത്രം ശക്തമായ ആക്രമണമാണ് പുടിന്റെ സൈന്യം നടത്തിയതെന്നും സെലന്‍സ്‌കി.
ഡോണ്‍ബാസ്‌ക് പൂര്‍ണ്ണമായും തങ്ങളുടെ അധീനതയിലാക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും സെലന്‍സ്‌കി . ഖാര്‍കീവ്, സാപോറിസാഷിയ, ഡോണ്‍സ്റ്റീക്, നിപ്രോപെട്രോവ്സ്‌ക് എന്നീ മേഖലകളില്‍ റഷ്യയുടെ കനത്ത ആക്രമണമാണ് ഉണ്ടായത്. തുറമുഖ കേന്ദ്രമായ മൈകോലായീവിലും റഷ്യന്‍ സൈന്യം വ്യോമാക്രമണം നടത്തി.
ഇന്നലെ മാത്രം 108 പ്രദേശങ്ങളിലാണ് റഷ്യന്‍ മിസൈലുകള്‍ പതിച്ചതെന്ന് യുക്രെയ്ന്‍ സൈന്യം സ്ഥിരീകരിച്ചു. ഇന്നലെ ഏഴുപേര്‍ കൊല്ലപ്പെട്ടതായും സെലന്‍സ്‌കി പറഞ്ഞു.
ഫെബ്രുവരി 24ന് ആരംഭിച്ച ആക്രമണത്തില്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലയില്‍ റഷ്യ കാര്യമായ ആക്രമണം നടത്തിയിരുന്നില്ല. ഇന്നലെ അത്തരം സ്ഥലത്ത് ആക്രമണം നടത്തി റഷ്യ മേധാവിത്വം ഉറപ്പിക്കാനാണ് ശ്രമം നടത്തിയത്.
"
https://www.facebook.com/Malayalivartha
























