വളർത്ത് നായയുടെ മരണത്തിൽ ദുഃഖിതയായി അവധിയെടുത്തു:- രൂക്ഷമായി പ്രതികരിച്ച ബോസിന് രാജിക്കത്ത് നൽകി യുവതി

വളർത്ത് നായയുടെ മരണത്തെത്തുടർന്ന് അവധിയെടുത്ത യുവതിയോട് രൂക്ഷമായി പ്രതികരിച്ച ബോസിന് മറുപടി നൽകിയത് രാജിക്കത്ത് നൽകി. നായയുടെ മരണം ലീവെടുക്കാനുള്ള കാരണമല്ലെന്ന് പറഞ്ഞ മാനേജറുടെ മോശം പെരുമാറ്റത്തെ തുടർന്നാണ് രാജിയെന്ന് യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ബോസിനെതിരെ പ്രതികരിക്കാൻ തയ്യാറായ യുവതിയെ പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്.
ലീവെടുത്ത തനിക്ക് ബോസിൽ നിന്നും മുൻവിധിയോടുള്ള പെരുമാറ്റമാണ് അനുഭവിക്കേണ്ടി വന്നതെന്ന് യുവതി റെഡ്ഡിറ്റിയിൽ പറയുന്നു. അവധി അനുവദിച്ചുകൊടുക്കാൻ നിയമപരമായ ബാധ്യത മാനേജർക്ക് ഇല്ലെങ്കിലും ദുഃഖിതയായ വ്യക്തിയെ സമാധാനിപ്പിക്കാനുള്ള കടമ മാനേജർക്കുണ്ടെന്നാണ് യുവതിയുടെ പോസ്റ്റ് .തന്റെ ബോസുമായി സംസാരിച്ചതിന്റെ സ്ക്രീൻഷോട്ടും യുവതി പങ്കുവെച്ചിട്ടുണ്ട്. നിരവധിപേരാണ് ബോസിന്റെ പെരുമാറ്റത്തിനെതിരെ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha


























